ചൈനയില്‍ 80 ശതമാനത്തിലധികം ജനങ്ങളെയും കോവിഡ് ബാധിച്ചുവെന്ന് ഭരണകൂടം
ബീജിംഗ്: രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും കോവിഡ് ബാധിച്ചുവെന്ന് ചൈന.
80 ശതമാനം വരുന്ന ജനവിഭാഗത്തെയും ബാധിച്ചതായും വരുന്ന രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ചൈനയിലെ രോഗബാധ അപകടകരമാം വിധം വര്‍ദ്ധിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുതുവല്‍സരം ആഘോഷിക്കാനായി ആളുകള്‍ മുന്‍കരുതലുകളില്ലാതെ ഒത്തുകൂടിയതാണ് രോഗവര്ദ്ധനവിനു കാരണമായതെന്നാണ് വിവരം. വളരെ ഭീകരമായ സ്ഥിതി വിശേഷമാണ് രാജ്യത്ത് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പുതിയ വകഭേദം മൂലം കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
രാജ്യത്തെ കേസുകള്‍ വര്‍ദ്ധിച്ചു തുടങ്ങിയ സമയത്ത് കോവിഡ് ബാധ പിടിച്ചു കെട്ടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കെതിരെ പൊതുജനം തെരിവില്‍ ഇറങ്ങുന്ന സ്ഥിതി വിശേഷം ഉണ്ടായി.
ഇതേ തുടര്‍ന്ന് സര്‍ക്കാരിന് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടതായും വന്നു. ഇതിനു പിന്നാലെ രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായി. കണക്കു പ്രകാരം ഈ കാലയളില്‍ 59,938 മരണങ്ങള് റിപ്പോര്‍ട്ടു ചെയ്തു.

