യേശു രക്ഷിക്കുന്നു എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് മാളിലെത്തിയ സുവിശേഷകനെ തടയാന്‍ ശ്രമം
വാഷിംഗ്ടണ്‍ : യേശു രക്ഷിക്കുന്നു എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചുകൊണ്ട് തിരക്കേറിയ മാളിലെത്തിയ തെരുവു സുവിശേഷ പ്രസംഗകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ച സംഭവം വൈറലായി.
ജനുവരി 7-ന് ബ്ളൂമിംഗ്ടണിലെ മാള്‍ ഓഫ് അമേരിക്ക എന്ന മാളിലേക്ക് മിനസോട്ടയില്‍നിന്നുള്ള പോള്‍ ഷോറോ എന്ന സുവിശേഷകനാണെത്തിയത്. ടീ ഷര്‍ട്ടില്‍ യേശു മാത്രമാണ് ഏക വഴി എന്ന വാക്കും ക്രോസ് ചെയ്ത് എഴുതിയിട്ടുണ്ടായിരുന്നു. ഇതു ശ്രദ്ധിച്ച സെക്യൂരിറ്റി ഗാര്‍ഡ് മതപരമായി ബന്ധപ്പെട്ട വാചകമാണ്, ഇത് ആളുകളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് പോളിനെ തടഞ്ഞു.
എന്നാല്‍ തന്റെ ഈ ടീഷര്‍ട്ട് മതത്തെക്കുറിച്ചല്ല നിത്യജീവിതത്തെക്കുറിച്ചുള്ളതാണെന്നു സെക്യൂരിറ്റി ഗാര്‍ഡിനോടു മറുപടി പറഞ്ഞു. ഇതുകേട്ട ആയാള്‍ ഒന്നുകില്‍ ടീ ഷര്‍ട്ട് മാറ്റുക അല്ലെങ്കില്‍ പുറത്തു പോവുക എന്ന് ആജ്ഞാപിച്ചു. ഈ ഷര്‍ട്ട് ധരിച്ച് മാളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഗാര്‍ഡ് ശഠിച്ചു.
എന്നാല്‍ യു.എസിന്റെ ഭരണഘടന നന്നായി അറിയാവുന്ന ഒരു യു.എസ് പൌരനാണ് താനെന്നു പോള്‍ വാദിച്ചു. ഈ സമയം മറ്റൊരു വ്യക്തി വന്നു പ്രശ്നത്തില്‍ ഇടപെടുകയും പോളിനെ ഇതേ ടീഷ്ര്‍ട്ടു ധരിച്ചുകൊണ്ട് മാളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു.
അപ്പോഴേക്കും സംഭവം മാളിനുള്ളില്‍ത്തന്നെ വൈറലായി. പോള്‍ ദൈവവചന സന്ദേശമടങ്ങുന്ന ടീ ഷര്‍ട്ടുമായി തലങ്ങും വിലങ്ങും നടന്നു. ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചതിനാല്‍ താന്‍ സംതൃപ്തനായി മടങ്ങി.
രണ്ടാഴ്ചയ്ക്കു മുമ്പ് താന്‍ ഇതേ മാളില്‍വന്നു ലഘുലേഖകള്‍ വിതരണം ചെയ്യുകയും യേശുക്രിസ്തുവിനെ സാക്ഷീകരിക്കുകയും ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഗാര്‍ഡ് തന്നെ തിരിച്ചറിയുകയും വിലക്കിനു ശ്രമിക്കുകയുമായിരുന്നുവെന്ന് പോള്‍ പറഞ്ഞു.
ദിവസേന ആയിരക്കണക്കിനു ആളുകള്‍ വന്നു പോകുന്ന യു.എസിലെ ഏറ്റവും വലിയ മാളുകളിലൊന്നാണിത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് യു.എസില്‍ത്തന്നെയാണോ നടന്നതെന്നു ചിലര്‍ കമന്റിട്ടു.

