പോലീസ് പരീക്ഷയില്‍ തോറ്റതിന് യൂട്യൂബിനെതിരെ പരാതി നല്‍കിയ യുവാവിനെ ശിക്ഷിച്ച് കോടതി.

പോലീസ് പരീക്ഷയില്‍ തോറ്റതിന് യൂട്യൂബിനെതിരെ പരാതി നല്‍കിയ യുവാവിനെ ശിക്ഷിച്ച് കോടതി.

Breaking News India

പോലീസ് പരീക്ഷയില്‍ തോറ്റതിന് യൂട്യൂബിനെതിരെ പരാതി നല്‍കിയ യുവാവിനെ ശിക്ഷിച്ച് കോടതി.

പോലീസ് പരീക്ഷയില്‍ താന്‍ തോല്‍ക്കാന്‍ കാരണം യൂട്യൂബാണെന്നും അതിനാല്‍ തനിക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച യുവാവിന് കിട്ടിയത് പ്രഹരം.

മദ്ധ്യപ്രദേശ് സ്വദേശിയായ ആനന്ദ് പ്രകാശ് ചൌധരി എന്ന വിദ്യാര്‍ത്ഥിയാണ് യൂട്യൂബിനെതിരെ ഹര്‍ജിയുമായി എത്തിയത്. സംഭവത്തില്‍ യൂട്യൂബിനെതിരെ നല്‍കിയ പരാതി തള്ളിയ കോടതി യുവാവിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ഇഷ്ടമില്ലാത്തതൊന്നും കാണേണ്ടതില്ലെന്ന് പറഞ്ഞ കോടതി, കോടതിയുടെ വിലപ്പെട്ട സമയം പഴാക്കിയതിന് യുവാവില്‍നിന്ന് 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൌള്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചത്. സ്വയം യൂട്യൂബിലെ പരസ്യങ്ങള്‍ കണ്ട് പരീക്ഷയില്‍ ശ്രദ്ധിക്കാത്തതിന് യൂട്യൂബിനെ പഴിച്ചിട്ട് കാര്യമില്ലെന്നും കോടതി വിമര്‍ശിച്ചു.

അതേ സമയം ഇത്തരം ഉള്ളടക്കങ്ങള്‍ ഉള്ള വീഡിയോകളെ യൂട്യൂബ് വിലക്കേര്‍പ്പെടുത്തണമെന്നും യുവാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ സമയം പാഴാക്കിയെന്ന് ആരോപിച്ച് യുവാവിനെതിരെ പിഴ ചുമത്തിയതിനു പിന്നാലെ ഹര്‍ജികള്‍ നല്‍കുമ്പോള്‍ ഹര്‍ജിക്കാര്‍ രണ്ട് വട്ടം ആലോചിക്കേണ്ടതുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയതെങ്കിലും തന്നോട് ക്ഷമിക്കണമെന്നും ജോലിയില്ലാത്തതിനാല്‍ പിഴയില്‍നിന്ന് ഒഴിവാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പിഴത്തുക 25,000 രൂപയായി കോടതി കുറച്ചത് യുവാവിന് ആശ്വാസമായി.

പ്രശസ്തിക്കുവേണ്ടി ഇത്തരം ഹര്‍ജിയുമായി വരരുതെന്ന താക്കീതും നല്‍കിയാണ് യുവാവിനെ കോടതി വിട്ടയച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.