അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നു: പഠനം
ന്യൂഡെല്‍ഹി: അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം രാജ്യത്തെ കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നതായി പഠനം.
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയും സൈബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്‍ )മായി ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മൂലം കുടുംബ ബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടാകുന്നതായാണ് സര്‍വ്വേയില്‍ പങ്കെടുത്ത 88 ശതമാനം ഇന്ത്യാക്കാരം അഭിപ്രായപ്പെട്ടത്.
അകലെയുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നതിനൊപ്പം അടുത്തുള്ളവരുമായി അകല്‍ച്ചയുണ്ടാകുന്നതിനും സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം കാരണമാകുന്നുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍ .
ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു, അഹമ്മദാബാദ്, പൂനെ നഗരങ്ങളിലായി രണ്ടായിരത്തോളം ആളുകളിലാണ് സര്‍വ്വേ നടത്തിയത്. പങ്കാളിയോടൊപ്പമുള്ള സമയങ്ങളില്‍ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം അലോസരമുണ്ടാക്കുന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത 67 ശതമാനം ദമ്പതികളും പറയുന്നു.
ഫോണിന്റെ ഉപയോഗത്തെ തുടര്‍ന്ന് കുടുംബ ബന്ധം ദുര്‍ബലപ്പെട്ടതായി 66 ശതമാനം ദമ്പതികളും പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിനെ പങ്കാളി തടസ്സപ്പെടുത്തിയാല്‍ പ്രകോപിതരാകുമെന്ന് 70 ശതമാനം പേരും സമ്മതിക്കുന്നുണ്ട്.
69 ശതമാനം പേര്‍ക്ക് ഇത്തരം തടസ്സപ്പെടുത്തലുകള്‍ ഇഷ്ടപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം കുറച്ച് കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നതായി സര്‍വ്വേയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

