നോണ്‍സ്റ്റിക്കിലൂടെ ശരീരത്തിലെത്തുന്നത് ദശലക്ഷക്കണക്കിന് മൈക്രോ പ്ളാസ്റ്റിക്കുകള്‍

നോണ്‍സ്റ്റിക്കിലൂടെ ശരീരത്തിലെത്തുന്നത് ദശലക്ഷക്കണക്കിന് മൈക്രോ പ്ളാസ്റ്റിക്കുകള്‍

Breaking News Health

നോണ്‍സ്റ്റിക്കിലൂടെ ശരീരത്തിലെത്തുന്നത് ദശലക്ഷക്കണക്കിന് മൈക്രോ പ്ളാസ്റ്റിക്കുകള്‍
നോണ്‍സ്റ്റിക് പാത്രങ്ങള്‍ നമ്മുടെ അടുക്കളയെ കീഴടക്കിയിരിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പഠനം.

നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതുവഴി ദശലക്ഷക്കണക്കിന് മൈക്രോ പ്ളാസ്റ്റിക്കുകള്‍ മനുഷ്യ ശരീരത്തില്‍ എത്തുന്നതായി പഠനത്തില്‍ കണ്ടെത്തി.

ടെഫ്ളോണ്‍ പൂശിയ പാത്രത്തിലെ ഒരു ചെറിയ പൊട്ടിയ വിള്ളലിന് 9,100 മൈക്രോ പ്ളാസ്റ്റിക് കണങ്ങള്‍ വരെ പുറത്തു വിടാന്‍ കഴിയുമെന്ന് പഠനം കൂട്ടിച്ചേര്‍ത്തു.

ഫ്ളിന്‍ഡേഴ്സ് സര്‍വ്വകലാശാലയും ന്യൂ കാസില്‍ സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടെഫ്ളോണ്‍ നോണ്‍സ്റ്റിക് പ്ളാസ്റ്റിക്ക് പാത്രങ്ങളും മറ്റും നമ്മള്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയും കഴുകുകയും ചെയ്യുമ്പോള്‍ അവയുടെ കോട്ടിംഗ് നഷ്ടപ്പെടാന്‍ തുടങ്ങുന്നു.

അതേ സമയം എത്രത്തോളം പ്ളാസ്റ്റിക് പുറത്തു വരുന്നു എന്ന് കണക്കാക്കുന്നത് ബുദ്ധിമുട്ടാണെന്ന് സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെഫ്ളോണ്‍ പൊതുവേ ലാബ് നിര്‍മ്മിത രാസവസ്തുക്കളുടെ ഗണത്തില്‍ പെടുന്നവയാണ്. മൈക്രോ പ്ളാസ്റ്റിക്സും (5 മില്ലീമീറ്ററില്‍ താഴെയുള്ളത്) നാനോ പ്ളാസ്റ്റിക്സും (1 മൈക്രോമീറ്ററില്‍ താഴെയുള്ളത്) മറ്റ് പ്ളാസ്റ്റിക്കുകളെ അപേക്ഷിച്ച് നിരീക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്.

അതുകൊണ്ടുതന്നെ ഇവ ശരീരത്തിനുള്ളില്‍ എത്രത്തോളം കടന്നിട്ടുണ്ടെന്ന് അറിയാന്‍ പ്രയാസമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് ഇത്തരം പാത്രങ്ങള്‍ ഒഴിവാക്കാന്‍ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.