പഞ്ചാബില്‍ ക്രൈസ്തവര്‍ക്കെതിരെ കൂടുതല്‍ സിഖ് സംഘടനകള്‍

പഞ്ചാബില്‍ ക്രൈസ്തവര്‍ക്കെതിരെ കൂടുതല്‍ സിഖ് സംഘടനകള്‍

Breaking News India

പഞ്ചാബില്‍ ക്രൈസ്തവര്‍ക്കെതിരെ കൂടുതല്‍ സിഖ് സംഘടനകള്‍
ലുധിയാന: പഞ്ചാബില്‍ ക്രൈസ്തവ സംഘടനകള്‍ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്ന് ആരോപണം ഉന്നയിച്ച് സിഖ് സംഘടനയായ അകാല്‍ തഖ്ത് തുടങ്ങിയവ പ്രചരണം ഏറ്റെടുത്തതിനു പിന്നാലെ കൂടുതല്‍ സിഖ് സംഘടനകള്‍ രംഗത്ത്.

പഞ്ചാബിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിഖ് പുരോഹിതര്‍ ആഹ്വാനം ചെയ്തു. സിഖ് വിശുദ്ധന്‍ ഭായ് ജയ്തു സിങിന്റെ ജന്മദിനമായ തിങ്കളാഴ്ച ആനന്ദപൂര്‍ സാഹിബിലെ കെഷ്ഗഡ് സാഹിബ് ഗുരുദ്വാരയില്‍ നടന്ന സംഗമത്തിലാണ് ആഹ്വാനം ചെയ്തത്.

ആയിരക്കണക്കിനു സിഖുകാര്‍ പങ്കെടുത്ത പരിപാടിയില്‍ ഭൂരിഭാഗവും നിഹാങ്കുകള്‍ (സിഖ് യോദ്ധാക്കള്‍ ‍) ആയിരുന്നു.

ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി.) ബുദ്ധദള്‍ ‍, നിരവധി ഗുരുദ്വാരകളുടെ ഉന്നത നേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള സിഖ് പുരോഹിതന്മാരുടെ ഉന്നതരും മതപരമായ സമ്മേളനത്തില്‍ പങ്കെടുത്തു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ദാദുവാന ഗ്രാമത്തില്‍ ഒരു കൂട്ടം നിഹാങ്കുകള്‍ കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ മിഷണറിമാര്‍ സംഘടിപ്പിച്ച പരിപാടികള്‍ തടസ്സപ്പെടുത്തിയിരുന്നു.

ഇതിന്റെ പിന്നാലെ ഒരു ആക്രമണവും നടത്തി. ഇതിനു പിന്നാലെയാണ് പുതിയ ആഹ്വാനം. സിഖ് മതം പ്രചരിപ്പിക്കാന്‍ ഭക്തരോട് സംഗമം ആവശ്യപ്പെട്ടു. വ്യാജ പാസ്റ്റര്‍മാര്‍ നമ്മുടെ നിഷ്ക്കളങ്കരെ വഴി തെറ്റിക്കുകയാണ്.

പണം നല്‍കിയാണ് ഇവരുടെ പ്രവര്‍ത്തനം. സിഖ് നേതാവ് ഗ്യാനി ഹര്‍പ്രീത് സിങ് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.