ആനയുടെ ആക്രമണങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 500 പേര്‍

ആനയുടെ ആക്രമണങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 500 പേര്‍

Breaking News India

ആനയുടെ ആക്രമണങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 500 പേര്‍
ന്യൂഡെല്‍ഹി: ആനയുടെ ആക്രമണങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 500 പേരെന്ന് കേന്ദ്രം.

മനുഷ്യരുടെ പ്രതികാര നടപടികളില്‍ പ്രതിവര്‍ഷം 100 ആനകളും കൊല്ലപ്പെടുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവ് പറഞ്ഞു.

ഈ വിഷയത്തില്‍ ദീര്‍ഘകാലത്തിലേക്കുള്ള പരിഹാരം കണ്ടെത്തുന്നതിനായി രാജ്യത്തെ ആനത്താരകള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇത് 50 ശതമാനം പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.

ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കായുള്ള ധനസഹായം രണ്ട് ലക്ഷത്തില്‍നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2017-ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 29,964 ആനകളാണുള്ളത്. ഏഷ്യന്‍ ആനകളുടെ 60 ശതമാനവും ഇന്ത്യയിലാണെന്നും മന്ത്രി പറഞ്ഞു.

ഉല്‍സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റുമായി ആനകളെ എഴുന്നെള്ളിക്കാറുണ്ട്. വര്‍ഷം തോറും നിരവധി ആനകളാണ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.