രാജ്യത്ത് വാട്സ് ആപ്പ് 16.6 ലക്ഷം അക്കൌണ്ടുകള്‍ നീക്കി

രാജ്യത്ത് വാട്സ് ആപ്പ് 16.6 ലക്ഷം അക്കൌണ്ടുകള്‍ നീക്കി

Breaking News India

രാജ്യത്ത് വാട്സ് ആപ്പ് 16.6 ലക്ഷം അക്കൌണ്ടുകള്‍ നീക്കി
ന്യൂഡെല്‍ഹി: ഏറ്റവും വലിയ ജനപ്രിയ ആപ്പായ വാട്സ് ആപ്പ് ഏപ്രില്‍ മാസം രാജ്യത്ത് തടഞ്ഞത് 16.6 ലക്ഷത്തിലധികം അക്കൌണ്ടുകള്‍ ‍.

മാര്‍ച്ചില്‍ രാജ്യത്ത് ഇത്തരം 18 ലക്ഷത്തിലധികം അക്കൌണ്ടുകള്‍ വാട്സ്ആപ് നിരോധിച്ചിരുന്നു. ഏപ്രിലില്‍ കമ്പനിക്ക് 844 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. നടപടികള്‍ സ്വീകരിച്ച അക്കൌണ്ടുകള്‍ 123 ആയിരുന്നു.

മാര്‍ച്ചില്‍ വാട്സാപ്പിന് 597 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചപ്പോള്‍ നടപടി സ്വീകരിച്ച അക്കൌണ്ടുകള്‍ 74 ആയിരുന്നു.

2021-ലെ ഐടി നിയമ പ്രകാരം അഞ്ച് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള വലിയ ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കേണ്ടതായുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.