നൈജറില്‍ യു.എസ്. മിഷണറിയെ തട്ടിക്കൊണ്ടുപോയി, സഹായികളെ വധിച്ചു

Breaking News Top News

നൈജറില്‍ യു.എസ്. മിഷണറിയെ തട്ടിക്കൊണ്ടുപോയി, സഹായികളെ വധിച്ചു
അബാലക്: നൈജറില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്നിരുന്ന യു.എസ്. മിഷണറിയെ ആയുധ ധാരികള്‍ തട്ടിക്കൊണ്ടുപോയി.

മിഷണറികളുടെ സഹായികളായി വീട്ടില്‍ ജോലി ചെയ്തിരുന്ന രണ്ടുപേരെ വധിക്കുകയും ചെയ്തു.  മദ്ധ്യ നൈജറിലെ അബാലക് നഗരത്തിലാണ് സംഭവം നടന്നത്. കാലിഫോര്‍ണിയയിലെ മക്ന്‍ലിവില്ലി സ്വദേശിയായ ജെഫ്രി വുഡ്കി (55) നെയാണ് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ ഗാര്‍ഡും വീട്ടുജോലിക്കാരനുമാണ് കൊല്ലപ്പെട്ടത്.

അക്രമികള്‍ ഒരു ട്രക്കില്‍ വന്നായിരുന്നു തട്ടിക്കൊണ്ടുപോയത്.

പോലീസ് അന്വേഷണം ആരംഭിച്ചതായി നൈജറിലെ ആഭ്യന്തര മന്ത്രി മൊഹമ്ദ് ബസും അറിയിച്ചു.

അക്രമികള്‍ അല്‍ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികളാണെന്നും മന്ത്രി പറഞ്ഞു.

1992 മുതല്‍ ജെഫ്രി ഇവിടെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ മിഷണറിയായി പ്രവര്‍ത്തിച്ചു വരികയാണ്. ഒപ്പം ഒരു സ്കൂളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു വരുന്നു.

Leave a Reply

Your email address will not be published.