വെട്ടിക്കിളി ബാധയ്ക്കു പിന്നാലെ ഓസ്ട്രേലിയയില്‍ നാശം വിതച്ച് തവളയും

വെട്ടിക്കിളി ബാധയ്ക്കു പിന്നാലെ ഓസ്ട്രേലിയയില്‍ നാശം വിതച്ച് തവളയും

Breaking News Europe USA

വെട്ടിക്കിളി ബാധയ്ക്കു പിന്നാലെ ഓസ്ട്രേലിയയില്‍ നാശം വിതച്ച് തവളയും
മെല്‍ബണ്‍ ‍: ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന 10 ബാധകളില്‍ ഒന്നായ വെട്ടുക്കിളികളുടെ ആക്രമണം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായി വന്‍ കൃഷി നാശങ്ങള്‍ വരുത്തിയതിനു പിന്നാലെ മറ്റൊരു ബാധയായി തവളവര്‍ഗ്ഗത്തില്‍പ്പെട്ട തവളയുടെ അധിനിവേശമാണ് ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായത്.

മാംസാഹാരികളായ ഒരു പ്രത്യേക തവള വര്‍ഗ്ഗമാണ് ദക്ഷിണ ഓസ്ട്രേലിയയില്‍ വ്യാപകമായി പെരുകി നാശം വിതയ്ക്കുന്നത്. പ്രദേശത്തെ ജൈവ വൈവിധ്യത്തിനുതന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ലിറ്റോളിയ സൈക്കോളിനാഷ്യ എന്ന ശാസ്ത്രീയ നാമമുള്ള ഈ തവളകള്‍ ‍.

ഇവയുടെ ശരീരത്തിനു പുറത്തുള്ള പച്ചനിറത്തിലെ പുള്ളിക്കുത്തുകളാണ് ഇവയെ തിരിച്ചറിയുവാന്‍ സാധിക്കുന്ന അടയാളം. ഓസ്ട്രേലിയായില്‍ സ്വാഭാവികമായി കാണപ്പെടാത്ത ഈ തവള വര്‍ഗ്ഗം എപ്പോള്‍ എവിടെനിന്നാണ് ഇവിടെയെത്തിയതെന്നു വ്യക്തമല്ല. ഇവ കൂട്ടമായെത്തി കണ്ണില്‍ കണ്ടതിനെയെല്ലാം തിന്നു തീര്‍ക്കുന്ന നശീകരണ സ്വഭാവമുള്ള തവള വര്‍ഗ്ഗമാണെന്ന് ഗവേഷകര്‍ പറയുന്നു.

തെക്കന്‍ ആസ്ട്രേലിയയിലെ ഐറി മുതല്‍ എഡിലൈഡ് വരെയുള്ള മേഖലയിലാണ് തവള മൂലമുണ്ടാകുന്ന നശീകരണം ഏറ്റവും അധികം ആഘാതമുണ്ടാക്കിയിരിക്കുന്നത്.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍നിന്നാണ് ഇവ തെക്കന്‍ ഓസ്ട്രേലിയയില്‍ എത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും ഇവ എങ്ങനെയെത്തിയെന്ന് ഗവേഷകര്‍ക്കു വ്യക്തമല്ല. കണ്ണിന്‍ മുമ്പില്‍ അകപ്പെട്ട ഒന്നിനെയും വെറുതെ വിടാതെ അകത്താക്കുന്ന ഇവയുടെ ശീലമാണ ഏറ്റവും ഭീതിയുളവാക്കുന്നതെന്ന് ഗവേഷകനായ ക്രിസ്റ്റിന്‍ ടെയ്ലര്‍ പറഞ്ഞു.

ചെറു ജീവികളെയാണ് ഇവ ഭക്ഷിക്കുന്നതെങ്കിലും ഇവയുടെ ഈ ശീലം സസ്തനികളും പക്ഷികളും ഉള്‍പ്പെടെയുള്ള ജീവികളുടെ ഭക്ഷ്യ ശൃംഖലയെയും ബാധിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഈ തവളകളുടെ ഭക്ഷ്യരീതി മനസ്സിലാക്കാനായി ഇവയുടെ വയറ് വിശദമായി പരിശോധിച്ചപ്പോള്‍ ഒരു തവളയുടെ വയറ്റില്‍ പരിശോധനാ സമയത്ത് ശരാശരി 6 ജീവികളെ വീതം കണ്ടെത്തുകയുണ്ടായി. ഇത്തരം 76 തവളകളെയാണ ഇതിനായി പഠന വിധേയമാക്കിയത്.

ഏതാണ്ട് 200-ല്‍ അധികം വിഭാഗത്തില്‍പ്പെട്ട ചെറു പ്രാണികളെ ഈ തവളകള്‍ ഭക്ഷണമാക്കാറുണ്ടെന്നാണ് ഗവേഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയായില്‍ നിന്ന് ഏതാണ്ട് 2000 കിലോമീറ്റര്‍ താണ്ടിയാണ് ഈ തവളകള്‍ ഇപ്പോള്‍ തെക്കന്‍ ഓസ്ട്രേലിയയില്‍ എത്തി പിടി മുറുക്കിയിരിക്കുന്നത്.

ഇവിടത്തെ അനുകൂല കാലാവസ്ഥയാണ് ഇവ പെറ്റു പെരുകാന്‍ കാരണമെന്നും ഇതിനെ നിയന്ത്രിച്ചില്ലായെങ്കില്‍ ജൈവവ്യവസ്ഥയ്ക്കും, വൈകാതെ മനുഷ്യരുടെ ജീവിതത്തിനു തന്നെയും ഭീഷണി സൃഷ്ടിക്കുവാന്‍ സാദ്ധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. വെട്ടുക്കിളികളുടെ ശല്യം ലോക രാഷ്ട്രങ്ങളിലെ വന്‍ കൃഷി സ്ഥലങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയില്‍ ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ വിവരിക്കുന്ന മറ്റൊരു ബാധയായ തവളകളുടെ ആക്രമണങ്ങളും ജനത്തെ ആശങ്കിലാഴ്ത്തുന്നു.