എഐയുടെ ഉപദേശം അതേപടി അനുസരിച്ചു; കര്‍ഷകന്റെ 25 ഏക്കര്‍ കൃഷി നശിച്ചു

എഐയുടെ ഉപദേശം അതേപടി അനുസരിച്ചു; കര്‍ഷകന്റെ 25 ഏക്കര്‍ കൃഷി നശിച്ചു

Asia Breaking News

എഐയുടെ ഉപദേശം അതേപടി അനുസരിച്ചു; കര്‍ഷകന്റെ 25 ഏക്കര്‍ കൃഷി നശിച്ചു

ബീജിംഗ്: കൃഷിക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായി എഐയെ ആശ്രയിച്ച് വിശ്വസിച്ച കര്‍ഷകന് സംഭവിച്ചത് വന്‍ നഷ്ടം. ചൈനയിലെ കര്‍ഷകനായ വു എന്ന 67 കാരനാണ് എഐയുടെ ഉപദേശം മൂലം 24.7 ഏക്കറോളം വിള നഷ്ടമായത്.

നിരന്തരമായി എഐ ഉപദേശം സ്വീകരിച്ചിരുന്ന വുവിന്റെ കൃഷി ആദ്യമൊക്കെ ഉപദേശത്തില്‍ തരക്കേടില്ലാതെ കാര്യങ്ങള്‍ ഫലം കണ്ടതോടെ വു എഐയോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി.

കീടങ്ങളെയും കളകളെയും എങ്ങനെ നിയന്ത്രിക്കാം എന്നായിരുന്നു ആ ചോദ്യം. തന്റെ എള്ള് കൃഷിയെക്കുറിച്ചായിരുന്നു ആ ചോദ്യം.

ഉടനടി തന്നെ വീര്യമുള്ള കീടനാശിനികള്‍ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങളെക്കുറിച്ച് എഐ മറുപടി നല്‍കി. ഇത് അതേപടി വു അനുസരിച്ചു.

എള്ളു കൃഷിയുടെ വിളവിന്മേല്‍ വീര്യംകൂടിയ കീടനാശിനികള്‍ പ്രയോഗിച്ചു. ഇതേത്തുടര്‍ന്ന് വുവിന്റെ എള്ളുകൃഷി മുഴുവന്‍ നശിച്ചു.

ഇത്തരം കീടനീശിനികള്‍ തളിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ ചെടികളെല്ലാം നശിക്കുമെന്ന് വു പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

സംഭവത്തിനുശേഷവും വു തനിക്കുണ്ടായ ദുരനുഭവം എഐയോട് പങ്കുവെച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് വുവിനെ കൂടുതല്‍ സങ്കടത്തിലാക്കിയത്.

കീടനാശിനിയാകാം ദുരന്തത്തിനു കാരണമായത് എന്നായിരുന്നു എഐയുടെ മറുപടി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.