കോംഗോയില്‍ ശിരഛേദമുള്‍പ്പെടെ 130 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു, വീടുകള്‍ അഗ്നിക്കിരയാക്കി
ഡിആര്‍ കോംഗോയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത കൂട്ടക്കൊലയുല് 130 ക്രൈസ്തവര്‍ക്ക് ജീവന് നഷ്ടമായി.
വടക്കു കിഴക്കന്‍ കോംഗോയില്‍ ഇറ്റൂരി പ്രവിശ്യയിലുടനീളം ഇസ്ളാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രവിശ്യയിലെ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളിലാണ് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടത്.
ആഗസ്റ്റ് 9-ന് മംബാഡ ടെറിട്ടറിയിലെ മൂന്ന് അയല്‍ ഗ്രാമങ്ങളില്‍ 32 ക്രിസ്ത്യാനികളെ കൊല്ലുകയും 24 പേരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ഭീകരര്‍ 60-ലധികം വീടുകളും കടകളും കത്തിച്ചു.
ജൂലൈ 31-ന് മോംഗുയിക്കോയിലെ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്ക് ജീവന് നഷ്ടമായി. രണ്ട് പേരെ പിടിച്ചുകൊണ്ടുപോയി.
ജൂലൈ 20-നും 24-നും ഇടയില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ 35 ക്രിസ്താനികള്‍ കൊലപ്പെട്ട സ്ഥലം കൂടിയാണിത്.
ഇതില്‍ കുറഞ്ഞത് 25 വിശ്വാസികളുടെ ശിരഛേദവും ചെയ്യപ്പെടുകയുണ്ടായി. മറ്റ് നിരവധി ആക്രമണങ്ങളിലും ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ക്രിസ്ത്യാനികളെയും യഹൂദരെയും തിരഞ്ഞു പിടിച്ച് തട്ടിക്കൊണ്ടുപോയി മതം മാറ്റുകയോ ഇസ്ളാമിക അടിമകളായി വയ്ക്കുകയും ജിസ്യ എന്ന പേരില്‍ അറിയപ്പെടുന്ന നികുതി അടയ്ക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

