ചൈനയുടെ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഹോങ്കോങ്ങിലേക്കു ബൈബിള്‍ കണ്ടെയ്നര്‍ എത്തിക്കുന്നു
ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചൈനയുടെ നിയന്ത്രിത പ്രദേശമായ ഹോങ്കോങ്ങിലേക്ക് ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന് സംഘടന ബൈബിളുകളും മറ്റു സാമഗ്രികളും അടങ്ങിയ കണ്ടെയ്നര്‍ അയച്ചു. 2025 അവസാനത്തോടെ നാല് കണ്ടെയ്നറുകള്‍ അയച്ചിരുന്നു.
ഒന്ന് ഹോങ്കോങ്ങിലും മറ്റ് മൂന്നെണ്ണം ഉഗാണ്ട, മലാവി, ഘാന എന്നിവിടങ്ങളിലേക്കാണ്. ഓരോന്നിലും ബൈബിളുകളും ക്രിസ്ത്യന്‍ വിഭവങ്ങളും ഉണ്ടായിരുന്നുവെന്ന് മിഷന് ക്രൈ എന്ന സംഘടനയുടെ പ്രസിഡന്റ് ജോസിന് വൂള്‍ ഫോര്‍ഡ് പറഞ്ഞു.
ഓരോ കണ്ടെയ്നറുകളിലും ഏകദേശം അര ദശലക്ഷം ഡോളര്‍ വില വരുന്ന ബൈബിളുകള്‍ ക്രിസ്ത്യന്‍ പുസ്തകങ്ങള്‍, സെമിനാരി സാമഗ്രികള്‍ എന്നിവയും ഉണ്ട്.
കണ്ടെയ്നര്‍ അയച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ ചെലവാകുന്ന 11000 ഡോളര്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ആത്മീയ മൂല്യം ഇതിലും വലുതാണ്.
ദൈവവചനം മാത്രമാണ് വെറുതേ തിരിച്ചു വരാത്തത്. അതാണ് നമുക്ക് നല്കാന് കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അദ്ദേഹം പറഞ്ഞു.

