യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ആളിന്റെ പേരക്കുട്ടി ഇപ്പോള്‍ ഹമാസിന്റെ ബന്ദി

യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ആളിന്റെ പേരക്കുട്ടി ഇപ്പോള്‍ ഹമാസിന്റെ ബന്ദി

Asia Breaking News Europe

യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ആളിന്റെ പേരക്കുട്ടി ഇപ്പോള്‍ ഹമാസിന്റെ ബന്ദി

ഗാസ: ഏഴു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുപ്രസിദ്ധമായ ഹോളോകോസ്റ്റ് (യഹൂദരെ ഉള്‍പ്പെടെ ഹിറ്റ്ലര്‍ ഭരണകൂടം കൂട്ടക്കൊല ചെയ്ത സംഭവം) നെ അതിജീവിച്ച യഹൂദ സ്ത്രീയുടെ പേരക്കുട്ടി ഇപ്പോള്‍ ഹമാസിന്റെ ബന്ദി.

യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച റ്റിസിലി വെങ്കര്‍ട്ടി (82)യുടെ മകനായ ഷായ് വെങ്കര്‍ട്ടിന്റെ മകനായ ഒമര്‍ വെങ്കര്‍ട്ട് (22) ആണ് ഒക്ടോബര്‍ 7-ന് നടന്ന ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികളുടെ ബന്ദിയായി തുടരുന്നത്.

ഗഡേര സ്വദേശിയായ ഒമര്‍ ഒരു റെസ്റ്റേറണ്ട് മാനേജരാണ്. സംഗീതം ഇഷ്ടപ്പെടുന്ന ഒമര്‍ ഹമാസ് ആക്രമണ ദിവസം നോവ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു.

1200 ഓളം യഹൂദരെ കൊലപ്പെടുത്തിയ ഹമാസ് തീവ്രവാദികള്‍ 250-ലേറെ പേരെ ബന്ദികളാക്കികൊണ്ടുപോയിരുന്നു. 136 പേര്‍ ഇപ്പോഴും ബന്ദികളാണ്. അതില്‍ ഒരാള്‍ ഒമറാണ്.

ഇപ്പോഴും അജ്ഞാത തടവില്‍ കഴിയുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം വൃദ്ധയായ മുത്തശ്ശിയും ഒമറിന്റെ മടങ്ങി വരവ് കാത്തിരിക്കുകയാണ് എന്ന് പിതാവ് ഷായ് ഒരു മാദ്ധ്യമത്തോടു പറഞ്ഞു.

എന്റെ മാതാവിന്റെ ആദ്യത്തെ പേരക്കുട്ടിയാണ് ഒമര്‍. അതുകൊണ്ട് മറ്റു പേരക്കുട്ടികളേക്കാള്‍ ഏറ്റവും അധികം മാതാവു സ്നേഹിച്ചിരുന്നു. ഇപ്പോഴത്തെ ഏറ്റവും വലിയ വേദന അവരുടെ ചെറു മകനെ ഓര്‍ത്താണ്-ഷായ് പറയുന്നു. ഒമര്‍ ജീവിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

അവന്‍ തിരിച്ചു വരും ശാരീരിക ക്ളേശം അനുഭവിക്കുന്ന മാതാവ് തന്നോടു പറഞ്ഞതായി ഷായ് പറഞ്ഞു.

ഇതു രണ്ടാം ഹോളോകോസ്റ്റാണെന്നും അവര്‍ വിശ്വസിക്കുന്നു. യിസ്രായേല്‍ ഏറ്റവും ശക്തമായ ഒരു രാഷ്ട്രമാണ്. 76 രാഷ്ട്ര ദിനം കടന്നുപോയി. എങ്കിലും പ്രതീക്ഷയുണ്ട് ഷായ് പറയുന്നു.