ചൈനയില്‍ 6 സഭാ ഹാളുകള്‍ അടപ്പിച്ചു

Asia Breaking News

ചൈനയില്‍ 6 സഭാ ഹാളുകള്‍ അടപ്പിച്ചു
ബീജിംഗ്: ചൈനയുടെ തലസ്ഥാന നഗരിയായ ബീജിങ്ങില്‍ 6 ക്രിസ്ത്യന്‍ സഭാ ഹാളുകള്‍ അധികാരികള്‍ അടപ്പിച്ചു. ബീജിങ്ങിലെ സീയോന്‍ ചര്‍ച്ചിന്റെ ബ്രാഞ്ച് ചര്‍ച്ചുകളാണ് അടപ്പിച്ച എല്ലാ ആരാധനാ ഹാളുകളും.

ചര്‍ച്ചുകള്‍ക്ക് രജിസ്ട്രേഷന്‍ ഇല്ലെന്ന പേരിലാണ് അടച്ചു പൂട്ടാന്‍ ഉത്തരവിറക്കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചര്‍ച്ചിന്റെ ചീഫ് പാസ്റ്റര്‍ ജിര്‍ മിന്‍ഗ്രി ഇതു നിഷേധിക്കുന്നു. സഭയിലെ വിശ്വാസികള്‍ക്ക് അധികാരികള്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നു.

ചര്‍ചച്ചുകള്‍ വിട്ടു വരുന്നവര്‍ക്ക് നല്ല തൊഴില്‍ അവസരങ്ങള്‍ ‍, അവരുടെ മക്കള്‍ക്ക് പഠിക്കാന്‍ നല്ല സ്കൂളുകളില്‍ അവസരം, മറ്റു പ്രശ്നങ്ങള്‍ക്ക് പരിഹാരം വരുത്തും, മാത്രമല്ല ചിലരെ ജോലിയില്‍നിന്നു പിരിച്ചുവിടുമെന്നു ഭിഷണിപ്പെടുത്തുകയും ചെയ്യുന്നു.

സഭാ ഹാളുകള്‍ അടപ്പിക്കുവാനുള്ള കുതന്ത്രങ്ങള്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ആരംഭിച്ചിരുന്നുവെന്നു പാസ്റ്റര്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ പ്രതിനിധികളാരും ഈ സഭകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും പാസ്റ്റര്‍ ജിര്‍ പറയുന്നു.

രജിസ്റ്റര്‍ ചെയ്യാത്തതിന്റെ പേരില്‍ പല സഭകളുടെയും ആരാധനാ ഹാള്‍ അധികൃതര്‍ ഇടിച്ചു നിരത്തിച്ചിട്ടുണ്ട്. അധികാരികളുടെ ഈ മനോഭാവത്തെത്തുടര്‍ന്ന് ചൈനയിലെ പാസ്റ്റര്‍മാരും വിശ്വാസികളും അമ്പരപ്പിലാണ്.

ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ എന്തു സംഭവിക്കുമെന്നു അവര്‍ ഭാരപ്പെടുന്നു. എല്ലാറ്റിനും പരിഹാരം പ്രാര്‍ത്ഥന മാത്രമാണ്. കര്‍ത്താവില്‍ മാത്രം പ്രത്യാശിച്ചുകൊണ്ട് വിശ്വാസത്തില്‍ നിലനില്‍ക്കാനാണ് ദൈവമക്കളുടെ തീരുമാനം. ചൈനയെ ഓര്‍ത്ത് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.