കര്‍ത്താവിനെ ആരാധിച്ചതിന് 12 ഇറാന്‍ വിശ്വാസികള്‍ക്ക് തടവ് ശിക്ഷ

Breaking News Middle East

കര്‍ത്താവിനെ ആരാധിച്ചതിന് 12 ഇറാന്‍ വിശ്വാസികള്‍ക്ക് തടവ് ശിക്ഷ
ടെഹ്റാന്‍ ‍: ഇറാനില്‍ കര്‍ത്താവിനെ ആരാധിക്കാനായി കൂടിവന്ന വിശ്വാസികള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ 12 വിശ്വാസികള്‍ക്ക് 1 വര്‍ഷം ജയില്‍ശിക്ഷ.

ഇറാന്റെ തെക്കു പടിഞ്ഞാറന്‍ നഗരമായ ബഷറില്‍ 2015 ഏപ്രില്‍ 7-ന് ചൊവ്വാഴ്ച ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായ പായം ഖരമാന്‍ എന്ന വിശ്വാസിയും 11 വിശ്വാസികളും ചേര്‍ന്ന് രാവിലെ വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുമ്പോള്‍ ഇറാന്‍ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി റെയ്ഡ് ചെയ്ത് വിശ്വാസികളെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇവരില്‍നിന്നു ബൈബിളുകള്‍ ‍, സിഡികള്‍ ‍, മൊബൈല്‍ ഫോണുകള്‍ ‍, ലഘുലേഖകള്‍ ‍, പുസ്തകങ്ങള്‍ ‍, കമ്പ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തു. പിന്നീട് മാസങ്ങള്‍ക്കുശേഷം ജാമ്യം അനുവദിച്ചു.

കഴിഞ്ഞ മാസമാണ് ബഷറിലെ വിപ്ളവ കോടതി ജഡ്ജി അബ്ബാസ് അസ്ഗരിയാണ് ശിക്ഷ വിധിച്ചത്. ഖരമാനെ കൂടാതെ ഷപൂര്‍ ജോസി, ഭാര്യ പരാസ്തു സരിഫ്താഷ് ഉള്‍പ്പെടെ 12 പേരെയാണ് ശിക്ഷിച്ചത്.

എല്ലാവരും ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടവരാണ്. ഇറാനിലെ ഷിയാ മുസ്ളീം വിഭാഗം രാജ്യത്ത് നടത്തുന്ന കടുത്ത ഇസ്ളാമിക മത നിയമങ്ങള്‍ മൂലം ന്യൂനപക്ഷങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്.

ഇറാനില്‍ വര്‍ഷം തോറും ആയിരങ്ങളാണ് കര്‍ത്താവിങ്കലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നത്. ദൈവമക്കളെ ഓര്‍ത്തു പ്രത്യേകം പ്രാര്‍ത്ഥിക്കുക.