അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍

അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍

Breaking News USA

അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍

ജനുവരി 15 മുതല്‍ 20 വരെ നടത്തിയ യഹൂദ പീപ്പിള്‍ പോളിസ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വ്വേയില്‍ അമേരിക്കയിലെ മൂന്നില്‍ രണ്ടു യഹൂദരും അഭിപ്രായപ്പെടുന്നത്, യഹൂദര്‍ക്ക് ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം യിസ്രായേല്‍ ആണെന്നാണ്.

710 അമേരിക്കന്‍ യഹൂദരെയാണ് ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇവര്‍ മുഴുവന്‍ യു.എസ്. യഹൂദ ജനസംഖ്യയുടെയും പ്രതിനിധികളായി കരണക്കാക്കപ്പെടുന്നില്ല എന്നിരുന്നാലും ഇവര്‍ യഹൂദ സത്വവുമായോ അല്ലെങ്കില്‍ യഹൂദ സ്ഥാപനങ്ങളുമായോ അല്ലെങ്കില്‍ യിസ്രായേലുമായോ ശക്തമായ ബന്ധമുള്ളവരാണ്.

യഹൂദര്‍ക്ക് ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം യിസ്രായേല്‍ ആണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 68 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കള്‍ അഞ്ച് ശതമാനം പോയിന്റ് വര്‍ദ്ധനവാണിത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.