തലമുറകളെക്കുറിച്ചുള്ള വിചാരം

തലമുറകളെക്കുറിച്ചുള്ള വിചാരം

തലമുറകളെക്കുറിച്ചുള്ള വിചാരം കൌമാരക്കാര്‍ നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ഭവനങ്ങളിലും കലാലയങ്ങളിലും സമൂഹത്തിലും പലരും പേരുദോഷങ്ങളുണ്ടാക്കുന്നു. അനാവശ്യ കൂട്ടുകെട്ട്, അലസത, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗങ്ങള്‍, സഭ്യമല്ലാത്ത ബന്ധങ്ങള്‍ ഇവയെല്ലാം കൌമാരക്കാരെ വഴിതെറ്റിക്കുന്നു. താല്‍ക്കാലിക സുഖങ്ങള്‍ക്കും, രസത്തിനുംവേണ്ടി എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്. പലരും സ്വന്തം ഭവനങ്ങളില്‍ നല്ല സ്വഭാവം നടിക്കും. വീടുവിട്ടാല്‍ തോന്നിയപോലുള്ള ജീവിതമാണ്. ചിലര്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വരിക, അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുക ഇവയൊക്കെ പല കുട്ടികളേയും നശിപ്പിക്കുന്നു. ചതിക്കുഴികളില്‍ അകപ്പെട്ടവര്‍ക്ക് പിന്നീട് തലയൂരാന്‍ പാടാണ്. ഇതു മനസിലാക്കുവാന്‍ മാതാപിതാക്കള്‍ക്ക് […]

Continue Reading
നിഷ്ക്കളങ്കരാകുക (എഡിറ്റോറിയൽ)

നിഷ്ക്കളങ്കരാകുക (എഡിറ്റോറിയൽ)

നിഷ്ക്കളങ്കരാകുക (എഡിറ്റോറിയൽ) ലോക മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും. സ്വന്തം കാര്യത്തിലും കുടുംബ കാര്യങ്ങളിലും മാത്രം ശ്രദ്ധ വച്ച് ജീവിക്കുന്ന ഭൂരിപക്ഷവും സ്വാര്‍ത്ഥതയുടെ സത്രക്കൂടുകളില്‍ കുടുങ്ങിക്കഴിയുന്നവരാണ്. പിറന്നുവീണ ഒരു കുഞ്ഞു വിശന്നു കരയുന്നതുപോലെ ഇന്നും മരത്തണലുകളിലും റെയില്‍വേ പുറംപോക്കുകളിലും കടത്തിണ്ണകളിലും ശൈത്യക്കാറ്റേറ്റ് വിറച്ചുകൊണ്ടു കഴിയുന്നവര്‍ അനേകായിരങ്ങളാണ്. ഇതിന് പ്രായ, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ല. ഇതില്‍ ചിലരൊക്കെ പല മാഫിയാകളുടെയും ബലിയാടുകളോ കറവപ്പശുക്കളോ ആയിരിക്കാം. പക്ഷേ എന്തു പ്രയോജനം? രാപ്പകല്‍ വെയിലുകൊണ്ടും […]

Continue Reading
വിജയത്തിന്റെ വഴിയില്‍ (എഡിറ്റോറിയൽ)

വിജയത്തിന്റെ വഴിയില്‍ (എഡിറ്റോറിയൽ)

വിജയത്തിന്റെ വഴിയില്‍ ദൈവം നമ്മെ എത്രമാത്രം വഴി നടത്തുന്നു. ഉപകാരങ്ങള്‍ ചെയ്യുന്നു. അനുഗ്രഹങ്ങള്‍ തരുന്നു. ഈ മഹത്തരമായ കാര്യങ്ങള്‍ നാം ഒന്നു ചിന്തിച്ചു നോക്കുക. ദൈവം തന്ന ഭൌതിക നന്മകള്‍ മാത്രം ഓര്‍ത്തുകൊണ്ട് ജീവിക്കുന്നവരായി തീരാതെ, അവന്‍ നമ്മെ മരണത്തില്‍നിന്നും, അനര്‍ത്ഥങ്ങളില്‍നിന്നും വിടുവിച്ച കൃപകള്‍ ഓര്‍ത്തുകൂടി നാം അവന് നന്ദി കരേറ്റണം. ഇതാണ് ഒരു ദൈവ പൈതലിന്റെ കര്‍ത്തവ്യം. ഈ ലോകത്ത് നമ്മെപ്പോലെ അനേകര്‍ ഇതുപോലെ സമ്മിശ്രങ്ങളായ അനുഭവങ്ങളില്‍ ജീവിക്കുന്നു. എന്നാല്‍ ഒരു ക്രിസ്ത്യനി അല്ലാത്തവന്‍ പല […]

Continue Reading
സമ്പന്നരുടെ ചിന്താഗതി (എഡിറ്റോറിയൽ)

സമ്പന്നരുടെ ചിന്താഗതി (എഡിറ്റോറിയൽ)

സമ്പന്നരുടെ ചിന്താഗതി ധനം പലരുടെയും സ്ഥിതിക്കു മാറ്റം വരുത്തുകയുണ്ടായി. കുടുംബത്തില്‍, സമൂഹത്തില്‍ ഇന്ന് ധനവാന്മാര്‍ക്ക് അര്‍ഹമായും, അനര്‍ഹമായും പരിഗണനകള്‍ ലഭിക്കാറുണ്ട്. ‘പണത്തിനും മീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് എത്ര അര്‍ത്ഥമുള്ളതാകുന്നു. പൊതു സമൂഹത്തില്‍ ധനവാന്മാര്‍ക്കുള്ളതുപോലുള്ള പരിഗണനകള്‍ പോലെ പല ദൈവസഭകളിലും ധനവാന്മാര്‍ക്ക് മുന്തിയ സ്ഥാനങ്ങളും, മഹത്വവും അനുവദിച്ചു നല്‍കുന്നതായി പല സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭാ കമ്മറ്റികളിലും ട്രസ്റ്റുകളിലും വിദ്യാഭ്യാസവും, പരിജ്ഞാനവും തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും നോട്ടുകെട്ടുകളുടെ വലിപ്പത്തിന്റെ ബലത്തില്‍ ഭാരവാഹിത്വങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. […]

Continue Reading
സുവിശേഷമാകുന്ന വചനം (എഡിറ്റോറിയൽ)

സുവിശേഷമാകുന്ന വചനം (എഡിറ്റോറിയൽ)

സുവിശേഷമാകുന്ന വചനം ലോകത്തിന്റെ മുഖച്ഛായ മാറ്റിയത് സുവിശേഷമാണ്. കര്‍ത്താവിന്റെ സുവിശേഷം കോടിക്കണക്കിനു ജനങ്ങളെയാണ് 2000 വര്‍ഷങ്ങള്‍ക്കിടെ രൂപാന്തിരപ്പെടുത്തിയത്. യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലയളവില്‍ രോഗികള്‍, ഭൂതഗ്രസ്ഥര്‍, വ്യാധിക്കാര്‍ മുതലായ അനേകായിരങ്ങള്‍ സൌഖ്യവും വിടുതലും പ്രാപിക്കുവാനിടയായി. അതുപോലെ വിശന്നവര്‍ക്ക് ആഹാരവും, ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസവും അവനില്‍നിന്ന് ലഭിക്കുവാനിടയായി. മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും പാപികള്‍ മാനസാന്തരപ്പെടുകയും ചെയ്തു. മേല്‍ വിവിരിച്ച അത്ഭുത പ്രവര്‍ത്തികള്‍ പാരമ്പര്യ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇപ്പോള്‍ അത്ര വലിയ കാര്യമായി തോന്നുകയില്ലായിരിക്കാം. അത് ശരിതന്നെ. എന്നാല്‍ നമ്മുടെ ഇടയില്‍ത്തന്നെ ഈ […]

Continue Reading
വചനത്തിനായുള്ള ആഗ്രഹം

വചനത്തിനായുള്ള ആഗ്രഹം

വചനത്തിനായുള്ള ആഗ്രഹം “അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിനായുള്ള വിശപ്പുതന്നെ” (ആമോസ് 8:11). യഹോവയായ ദൈവം തന്റെ പ്രവാചകനായ ആമോസിലൂടെ അന്നത്തെ വടക്കേ രാജ്യമായ യിസ്രായേലിനു നല്‍കിയ ദൂതുകളിലൊന്നായിരുന്നു ഈ വാക്യം. യിസ്രായേല്‍ ഭരിച്ചിരുന്നത് യൊരോബയാം രണ്ടാമനായിരുന്നു. യിസ്രായേലിന്റെ പ്രമുഖ പട്ടണങ്ങളിലൊന്നായ ബഥേല്‍ അന്നത്തെ യഹൂദന്മാരുടെ പ്രധാന മതപഠന കേന്ദ്രമായിരുന്നു. എന്നിട്ടു പോലും വിഗ്രഹാരാധനയില്‍ അവര്‍ മുന്‍പന്തിയില്‍ത്തന്നെയായിരുന്നു. അവരുടെ ധാര്‍മ്മികതയും ചോര്‍ന്നുപോയിരുന്നു. ആണയിടീല്‍, മോഷണം, അനീതി, പീഢനം, കവര്‍ച്ച, വ്യഭിചാരം, കൊലപാതകങ്ങള്‍ എന്നിവയിലും വളരെ […]

Continue Reading
പകരം വീട്ടുന്ന ജനത (എഡിറ്റോറിയൽ)

പകരം വീട്ടുന്ന ജനത (എഡിറ്റോറിയൽ)

പകരം വീട്ടുന്ന ജനത (എഡിറ്റോറിയൽ) എന്തിനും ഏതിനും അക്രമങ്ങള്‍ കാട്ടുന്ന തലമുറകളാണിന്ന്. സഹോദരങ്ങള്‍ തമ്മില്‍, മാതാപിതാക്കള്‍ തമ്മില്‍ തമ്മില്‍, രാഷ്ട്രീയക്കാര്‍ തമ്മില്‍ തമ്മില്‍, സമുദായങ്ങള്‍ തമ്മില്‍ തമ്മില്‍…. ആര്‍ക്കും പരസ്പരം സ്നേഹമില്ല. ക്രൂരത നിറഞ്ഞ സംഭവങ്ങള്‍ ദിവസേന നാടിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയുള്ള കൊലപാതകങ്ങള്‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍, മാനഭംഗം തുടങ്ങിയ സംഭവങ്ങള്‍ കൊണ്ട് കേരളം ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു വാളും കഠാരയും തോക്കുമെടുക്കുന്ന യുവാക്കളാണ് നമ്മുടെ നാട്ടില്‍. […]

Continue Reading
സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ)

സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ)

സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ) സ്വന്തം മാതാപിതാക്കള്‍ പെറ്റു വളര്‍ത്തിയ മക്കളെ കൊല്ലുന്ന കാലമാണിത്. യാതൊരു മനഃസാക്ഷിയോ ദയയോ ഇല്ലാതെ മൃഗങ്ങളെ കൊല്ലുന്ന ലാഘവത്തോടെ തങ്ങളുടെ രക്തത്തില്‍ പിറന്ന തലമുറകളെ നശിപ്പിക്കുന്നത് ഏറ്റവും മ്ളേച്ഛകരമായ നടപടികളാണ്. അപ്പന്‍ കാമുകിക്കും, രണ്ടാം ഭാര്യയ്ക്കും, അമ്മ കാമുകനും രണ്ടാം ഭര്‍ത്താവിനും ഒപ്പം താമസിക്കുവാനുള്ള വെമ്പലില്‍ സ്വന്തം മക്കളെ കൊല ചെയ്യുന്നു. ടെലിവിഷന്‍ ഓണ്‍ ചെയ്ത് വാര്‍ത്ത വെച്ചാലും രാവിലെ ദിനപത്രം തുറന്നു നോക്കുമ്പോഴും കാണുന്ന വാര്‍ത്തകളില്‍ പ്രധാനം ഇത്തരം സംഭവങ്ങള്‍ തന്നെയാണ്. […]

Continue Reading
ശക്തിയുള്ള വചനം (എഡിറ്റോറിയൽ)

ശക്തിയുള്ള വചനം (എഡിറ്റോറിയൽ)

ശക്തിയുള്ള വചനം ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ലാക്കിനേയും ഇച്ഛാശക്തിയേയും വേര്‍തിരിക്കുവാനും ദൈവവചനത്തിനു കഴിയും. (എബ്രാ. 4:12). നമുക്കു പലപ്പോഴും എന്തുചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു. ബൈബിള്‍ മനുഷ്യ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ വളരെ വ്യക്തമാക്കിത്തരുന്നു. ഈ ഭൂമിയിലെ മറ്റാരുടെയും സഹായമില്ലാതെതന്നെ നമുക്കു സന്തോഷവും […]

Continue Reading

യഹോവ സാക്ഷികളുടെ മീറ്റിംഗിനിടയിൽ കൺവെൻഷൻ സെന്ററിൽ വന്‍ സ്‌ഫോടനം;

കളമശേരിയില്‍ യഹോവ സാക്ഷികളുടെ മീറ്റിംഗിനിടയിൽ കൺവെൻഷൻ സെന്ററിൽ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം. കൊച്ചി : കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. ഒരു സ്ത്രീ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും. പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും […]

Continue Reading