കര്‍ത്താവിന്റെ മുമ്പാകെ നൃത്തം ചെയ്യുക

കര്‍ത്താവിന്റെ മുമ്പാകെ നൃത്തം ചെയ്യുക

Articles Convention Others

കര്‍ത്താവിന്റെ മുമ്പാകെ നൃത്തം ചെയ്യുക

_”അവിടെ ചിലര്‍: ‘തൈലത്തിന്റെ ഈ വെറും ചെലവ് എന്തിന്?”… എന്നിങ്ങനെ ഉള്ളില്‍ നീരസപ്പെട്ടു.” മര്‍ക്കൊസ് 14:4_

വര്‍ഷങ്ങള്‍ക്കുമുമ്പ് , ഞാനും ഭാര്യയും ഒരു ചെറിയ പള്ളി സന്ദര്‍ശിച്ചു, അവിടെ ആരാധനാ വേളയില്‍ ഒരു സ്ത്രീ ഇടനാഴിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. അവളോടൊപ്പം താമസിയാതെ മറ്റുള്ളവരും ചേര്‍ന്നു. കരോലിനും ഞാനും പരസ്പരം നോക്കി, ഞങ്ങള്‍ക്കിടയില്‍ പറയാത്ത ഒരു കരാര്‍ പാസായി: ”ഞാനില്ല!” ഗൗരവമേറിയ ആരാധനാക്രമത്തെ അനുകൂലിക്കുന്ന സഭാ പാരമ്പര്യങ്ങളില്‍ നിന്നാണ് ഞങ്ങള്‍ വന്നത്, ഈ ആരാധനാരീതി ഞങ്ങളുടെ ആശ്വാസമേഖലയ്ക്ക് അപ്പുറമായിരുന്നു.

എന്നാല്‍ മറിയയുടെ ”വെറുംചിലവി”നെക്കുറിച്ചുള്ള മര്‍ക്കൊസിന്റെ കഥയ്ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍, യേശുവിനോടുള്ള നമ്മുടെ സ്നേഹം മറ്റുള്ളവര്‍ക്ക് അസുഖകരമായ രീതിയില്‍ പ്രകടിപ്പിക്കാമെന്ന് അത് സൂചിപ്പിക്കുന്നു (മര്‍ക്കൊസ് 14:1-9). ഒരു വര്‍ഷത്തെ വേതനം മറിയയുടെ അഭിഷേകത്തില്‍ ഉള്‍പ്പെട്ടിരുന്നു. ശിഷ്യന്മാരെ പരിഹസിക്കുന്ന ഒരു ”വിവേകശൂന്യമായ” പ്രവൃത്തിയായിരുന്നു അത്.

അവരുടെ പ്രതികരണത്തെ വിവരിക്കാന്‍ മര്‍ക്കൊസ് ഉപയോഗിക്കുന്ന വാക്കിന്റെ അര്‍ത്ഥം ”ചീറുക” എന്നാണ്, ഒപ്പം പുച്ഛവും പരിഹാസവും നിര്‍ദ്ദേശിക്കുന്നു. യേശുവിന്റെ പ്രതികരണത്തെ ഭയന്ന് മറിയ ചൂളിപ്പോയിരുന്നിരിക്കാം. എന്നാല്‍ അവളുടെ ഭക്തിപ്രവൃത്തിയെ അവന്‍ അഭിനന്ദിക്കുകയും തന്റെ ശിഷ്യന്മാര്‍ക്കെതിരെ അവളെ പ്രതിരോധിക്കുകയും ചെയ്തു.

കാരണം, യേശു അവളുടെ പ്രവൃത്തിയുടെ പിന്നിലെ സ്‌നേഹം കണ്ടു. അതിനെ അപ്രായോഗികമായ പ്രവൃത്തി എന്നു ചിലര്‍ കരുതിയേക്കാം. യേശു പറഞ്ഞു, ”അവളെ വിടുവിന്‍; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തത്’ (വാ. 6).

അനൗപചാരികവും ഔപചാരികവും നിശബ്ദവും ഉത്സാഹഭരിതവും എന്നിങ്ങനെ വിവിധ ആരാധനാരീതികള്‍ യേശുവിനോടുള്ള സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥമായ ഒഴുക്കിനെ പ്രതിനിധീകരിക്കുന്നു. സ്‌നേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന എല്ലാ ആരാധനകള്‍ക്കും അവന്‍ യോഗ്യനാണ്.

അപരിചിതമായ ആരാധനാ രീതികളെ നാം വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്നാണ് നിങ്ങള്‍ കരുതുന്നത്? നമ്മുടെ ആശ്വാസമേഖലയ്ക്കു പുറത്തുള്ള ഒരു ആരാധനാരീതിയെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ നമുക്കെങ്ങനെ മാറ്റാനാകും?

_സര്‍വ്വശക്തനായ ദൈവമേ, ഞാന്‍ അങ്ങയുടെ മുമ്പാകെ വണങ്ങുന്നു, അങ്ങയെ ആരാധിക്കുന്നു. ഏറ്റവും ഉന്നതമായ സ്തുതിക്കും ആരാധനയ്ക്കും അങ്ങു യോഗ്യനാണ്._

_ഡേവിഡ് റോപ്പര്‍_

Comments are closed.