2020 ലോകത്തെ 40 ശതമാനം രാജ്യങ്ങളിലും അശാന്തിക്ക് സാക്ഷ്യം വഹിക്കുമെന്ന് പഠനം
ലണ്ടന്‍ : 2020 പുതുവര്‍ഷത്തെ ലോകം ഹാര്‍ദ്ദവമായി സ്വീകരിച്ചുവെങ്കിലും ഈ വര്‍ഷം ലോകത്ത് 40% രാഷ്ട്രങ്ങളിലും ജനങ്ങള്‍ അശാന്തിയുടെ ദിനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പഠന റിപ്പോര്‍ട്ട്.
ലോകത്തെ 195 രാജ്യങ്ങളിലെ 40% രാജ്യങ്ങളിലും അസ്വസ്ഥത പടരുന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാകേണ്ടി വരുന്നുവെന്നാണ് ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെറിസ്ക് മേപ്പിള്‍ ക്രാഫ്റ്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
വത്തിക്കാന്‍ , പലസ്തീന് ഉള്‍പ്പെടെയുള്ള 195 രാഷ്ട്രങ്ങളില്‍ 75 രാഷ്ട്രങ്ങളിലും വന്‍ പ്രതിഷേധങ്ങള്‍ , അസ്വസ്ഥതകള്‍ എന്നിവയുടെ തീവ്രത വര്‍ദ്ധിക്കും. ഹോങ്കോങ്, ചിലി തുടങ്ങിയ രാഷ്ട്രങ്ങളില്‍ അശാന്തി വര്‍ദ്ധിക്കുമെന്നു 2019-ന്റെ ആരംഭത്തില്‍ മേപ്പിള്‍ ക്രാഫ്റ്റ് മുന്നറിയിപ്പു നല്‍കിയത് സംഭവിച്ചു.
നൈജീരിയ, ലെബനോന് , ബൊളീവിയ എന്നീ രാഷ്ട്രങ്ങള്‍ തീവ്രവാദത്തിന്റെ പിടിയില്‍ അമര്‍ന്നു. എത്യോപ്യ, ഇന്ത്യ, പാക്കിസ്ഥാന് , സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളിലും തീവ്രവാദികള്‍ തലപൊക്കുന്നു.. അശാന്തിയില്‍ സുഡാന് യെമനെ മറി കടന്നു.
കഴിഞ്ഞ ഏപ്രിലില്‍ കമര്‍ അല്‍ ബഷിര്‍ ഭരണകൂടം തൂത്തെറിയപ്പെട്ടതിനെത്തുടര്ന്നുണ്ടായ സംഘര്‍ഷം ജനാധിപത്യവാദികള്ക്കുനേരെ ഭീഷണിയായിത്തീര്‍ന്നു.
യെമനില്‍ ഷിയാ-സുന്നി ശക്തികള്‍ സംഘര്‍ഷത്തിലാണ്. റഷ്യ, ചൈന, സൌദി അറേബ്യ, തുര്‍ക്കി, തായ്ലന്റ്, ബ്രസീല്‍ തുടങ്ങിയ വന്‍ രാഷ്ട്രങ്ങളിലും അശാന്തി നിഴലിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Comments are closed.