അമേരിക്കയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 3 പേര്‍ വെടിയേറ്റു മരിച്ചു

Breaking News USA

അമേരിക്കയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 3 പേര്‍ വെടിയേറ്റു മരിച്ചു
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ ബാപ്റ്റിസ്റ്റ് സഭാ പാസ്റ്ററും ഭാര്യയും മറ്റൊരു സ്ത്രീയും വെടിയേറ്റു മരിച്ചു.

ഡിസംബര്‍ 4ന് ഉച്ചയ്ക്ക് 1.20ന് ബ്രാഡന്‍ടണിലെ ബേഷോര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ ജയിംസ് ബാറ്റില്‍ (31), ഭാര്യ അംബര്‍ അവലോസ്, അയല്‍വാസി ഡെനിസ് പോട്ടര്‍ എന്നിവരാണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ആന്‍ഡ്രൂസ് അവലോസ് എന്നയാളെ പോലീസ് തിരയുന്നുണ്ട്.

ചര്‍ച്ചിനോടനുബന്ധിച്ച് പാസ്റ്റര്‍ നേഴ്സറിയും നടത്തുന്നുണ്ട്. ജയിംസ് അംബര്‍ ദമ്പതികള്‍ക്ക് 2 ആണ്‍മക്കളുണ്ട്. ആക്രമണ വിവരം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.