പ്രാര്‍ത്ഥനയ്ക്കായി പോയ പാസ്റ്റര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

Breaking News Global Top News

പ്രാര്‍ത്ഥനയ്ക്കായി പോയ പാസ്റ്റര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു
ക്വീവ്: ഉക്രൈനില്‍ മുറിവേറ്റ പട്ടാളക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോയ പാസ്റ്റര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു.

കിഴക്കന്‍ ഉക്രൈനില്‍ ലു ഹാന്‍സ്കിലെ സുവിശേഷ വിഹിത സഭയുടെ പാസ്റ്ററായ സെര്‍ഗി റിയൂട്ടയാണ് ഉക്രൈന്‍ വിഘടനവാദികളുടെ ഷെല്‍ ആക്രമണത്തില്‍ മരിച്ചത്. സെര്‍ഗി ഉക്രൈന്‍ പട്ടാളക്കാരുടെ ഇടയില്‍ ചാപ്നെയിനായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം ലുഹാന്‍സ്കി നഗരം വിഘടനവാദികള്‍ പിടിച്ചെടുത്തിരുന്നു. ഇവിടെനിന്നു ജനം വിട്ടുപോകണമെന്നും അല്ലായെങ്കില്‍ ആക്രമിക്കുമെന്നും വിഘടനവാദികള്‍ മുന്നറിയിപ്പു നല്‍കി. പാസ്റ്റര്‍ സെര്‍ഗിയും ഭാര്യയും 3 മക്കളും ബന്ധുക്കളും ഇവിടെനിന്ന് രക്ഷപെട്ടു.

തുടര്‍ന്ന് യുദ്ധത്തില്‍ പരിക്കേറ്റു കിടന്ന ഉക്രൈന്‍ സൈനികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പോകുന്ന വഴിയാണ് ഷെല്ലാക്രമണം ഉണ്ടായത്. ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.