മണക്കാല കണ്‍വന്‍ഷനും ബിരുദദാന സമ്മേളനവും

Convention

മണക്കാല കണ്‍വന്‍ഷനും ബിരുദദാന സമ്മേളനവും
മണക്കാല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് അടൂര്‍ ‍-കൊട്ടാരക്കര-ശൂരനാട് സെന്ററുകളുടെയും ബാഹ്യ കേരളാ സഭകളുടെയും സംയുക്ത കണ്‍വന്‍ഷന്‍ ജനുവരി 2-6 വരെ ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി ജൂബിലി ആഡിറ്റോറിയത്തില്‍ നടക്കും.

റവ. റ്റി.ജി. കോശി ഉദ്ഘ്ടനം ചെയ്യും. എല്ലാ ദിവസവും പൊതുയോഗം. 4-ന് ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ ബിരുദദാന സമ്മേളനവും സണ്ടേസ്കൂള്‍ സിഇഎം സംയുക്ത സമ്മേളനവും, വനിതാ സമ്മേളനം, മിഷന്‍ സമ്മേളനം, പാസ്റ്റേഴ്സ് മീറ്റിംഗ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം എന്നിവയും നടത്തപ്പെടുന്നു.

6-ന് സംയുക്ത ആരാധനയോടും കര്‍ത്തൃ മേശയോടുകൂടി സമാപിക്കും. പാസ്റ്റര്‍ റ്റി.ജി. ജെയിംസ് ജനറല്‍ കോര്‍ഡിനേറ്ററായി വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.