ചൈനയില്‍ ബൈബിള്‍ പഠിതാവിനു ജനസേവനത്തിനു നിരോധനം

Breaking News Top News

ചൈനയില്‍ ബൈബിള്‍ പഠിതാവിനു ജനസേവനത്തിനു നിരോധനം
ഷെന്‍ഷെന്‍ ‍: ചൈനയിലെ പ്രമുഖ ജനാധിപത്യവാദിയും ബൈബിള്‍ പഠിതാവുമായ ഗുവോയോങ് ഫെണ്ണിനു പോലീസ് വിലക്കേര്‍പ്പെടുത്തി.

 

ഗുവോ സ്ഥാപിച്ച മനുഷ്യാവകാശ സംഘടനയായ അസ്സോസിയേഷന്‍ ഓഫ് ചൈനീസ് സിറ്റിസണ്‍സ് ഫോര്‍ മോണിട്ടറിംങ് എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കുമെന്ന് വാദിക്കുന്നവരെ അനുകൂലിക്കുന്ന ഇദ്ദേഹം ഒരു വര്‍ഷമായി ഷെന്‍ഷെന്‍ പ്രദേശത്തെ ഒരു സഭയില്‍ ബൈബിള്‍ പഠനം നടത്തി വരികയാണ്.

 

ഗുവോയ്ക്ക് നവംബര്‍ 14 നാണ് വിലക്കേര്‍പ്പെടുത്തിയ അറിയിപ്പു ലഭിച്ചത്. താന്‍ പോകുന്ന സഭയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ആരായുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.