ബംഗ്ളാദേശില്‍ ക്രിസ്ത്യന്‍ മിഷന്‍ സ്കൂള്‍ ആക്രമിച്ചു

Breaking News Global

ബംഗ്ളാദേശില്‍ ക്രിസ്ത്യന്‍ മിഷന്‍ സ്കൂള്‍ ആക്രമിച്ചു
കൊണാബറി: ബംഗ്ളാദേശില്‍ തെക്കന്‍ കൊറിയന്‍ മിഷന്‍ സംഘടനയുടെ പൊതു സ്കൂളില്‍ നൂറോളം വരുന്ന ഇസ്ളാമിക മതമൌലിക വാദികള്‍ ആക്രമണം നടത്തി.

 

നവംബര്‍ 5-ന് കൊണോബറി നഗരത്തിനു സമീപമുള്ള സ്റ്റീവ് കിം മിഷന്‍ സ്കൂളാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ തദ്ദേശ വാസികളായ നിരക്ഷരര്‍ക്കുവേണ്ടി നടത്തുന്ന ഈ സ്കൂളില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ അദ്ധ്യാപകരും സ്റ്റാഫുമായ 12 പേര്‍ക്ക് അടിയും മര്‍ദ്ദനവുമേറ്റു.

 

ഇതില്‍ സുമിത്ര കുണ്ട (25) എന്ന അദ്ധ്യാപികയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ അടുത്തുള്ള ഒരു മദ്രസ്സയില്‍ നിന്നുമുള്ള 6 വിദ്യാര്‍ത്ഥികളടക്കമുള്ള ജനക്കൂട്ടം മാരകായുധങ്ങളുമായി ഇരച്ചു കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കില്ല.

Leave a Reply

Your email address will not be published.