നിധി കൈക്കലാക്കാന്‍ മന്ത്രവാദി 9 കാരനെ കൊന്നു തിന്നു

Breaking News India Kerala

നിധി കൈക്കലാക്കാന്‍ മന്ത്രവാദി 9 കാരനെ കൊന്നു തിന്നു
നാഗ്പൂര്‍ ‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിധി കൈക്കലാക്കുന്നതിന് ഒമ്പതുകാരനെ കൊന്നുതിന്നു. നിധിശേഖരം കൈക്കലാക്കുന്നതിനു അമാനുഷിക ശക്തി കിട്ടുന്നതിനുവേണ്ടി മുന്ന പത്താന്‍ (47) എന്ന മന്ത്രവാദിയായ ഓട്ടോറിക്ഷാ ഡ്രൈവറാണ് ഈ പൈശാചിക കൃത്യം ചെയ്തത്.

 

വദര്‍ വസ്തിക്ക് സമീപത്തെ വരദയിലാണ് സംഭവം നടന്നത്. പ്രതി മുന്നയുടെ ബന്ധു കൂടിയായ രൂപേഷ് മൂലേ എന്ന കുട്ടിയേയാണ് കൊന്നു തിന്നത്. നവംബര്‍ 8ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി മുന്ന ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കുട്ടിയെ കൊലപ്പെടുത്തുകയും കുട്ടിയുടെ കണ്ണുകളും കിഡ്നിയും ചൂഴ്ന്നെടുത്ത് പൂജയ്ക്കു മുമ്പായി ഇവ കഴിച്ചെന്നും പ്രതി പോലീസിനോടു സമ്മതിച്ചു.

 

സംഭവുമായി ബന്ധപ്പെട്ട മറ്റ് അഞ്ചുപേരേക്കൂടി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഒളിഞ്ഞിരിക്കുന്ന നിധിക്ക് കാവല്‍ നില്‍ക്കുന്ന അമാനുഷിക ശക്തികളെ നേരിടുന്നതിന് ശക്തി കിട്ടുന്നതിനുവേണ്ടിയാണ് കുട്ടിയെ കൊന്നുതിന്നതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.

 

ഇയാള്‍ മാന്ത്രികനും, ദുര്‍മന്ത്രവാദിയുമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്ത് നിധിശേഖരമുണ്ടെന്ന് ഇയാളെ തെറ്റിധരിപ്പിച്ചതിനാണ് മറ്റ് അഞ്ചുപേരെ അറസ്റ്റു ചെയ്തത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.