യുവജന ക്യാമ്പും ജനറല്‍ കണ്‍വന്‍ഷും
കായംകുളം: ന്യൂലൈഫ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ യുവജനവിഭാഗമായ ന്യൂലൈഫ് ക്രിസ്ത്യന്‍ യൂത്ത് ഫെലോഷിപ്പിന്റെ സംസ്ഥാന ക്യാമ്പും കണ്‍വന്‍ഷനും ഡിസംബര്‍ 22-24 വരെ കായംകുളം പത്തിയൂര്‍ ലൈറ്റ് ഹൌസില്‍വച്ചു നടക്കും.
സഭാ പ്രസിഡന്റ് റവ. ഫിലിപ്പ് റ്റി. ഏബ്രഹാം ഉദ്ഘാടനം ചെയ്യും. യൂത്ത് പ്രസിഡന്റ് പാസ്റ്റര്‍ ഹര്ഷന് അദ്ധ്യക്ഷത വഹിക്കും.
പാസ്റ്റര്‍മാരായ ജോണ്‍ ശാമുവേല്‍ -എറണാകുളം, ജെയ്സ്-പാണ്ടനാട്, രാജു-ആിക്കാട് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ‘ക്രിസ്തീയ ജീവിതവും അനുകരണവും’ എന്നതാണ് ക്യാമ്പ് തീം. താലന്തു പരിശോധന, പഠന ക്ലാസ്സ് എന്നിവ ഉണ്ടായിരിക്കും.

