മോരിന്റെ ഗുണവിശേഷങ്ങള്‍ അറിയുക
നമ്മുടെ വിഭവസമൃദ്ധമായ സദ്യയോടൊപ്പം മോരിനും പ്രമുഖ സ്ഥാനം തന്നെയുണ്ട്. മോരിന്റെ ഗുണം നിരവധിയാണ്.
ദഹനത്തെ സുഗമമാക്കുന്ന ഉത്തമ പാനീയമാണ് മോര്. പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് മോരിലടങ്ങിയിട്ടുണ്ട്.
ദഹനത്തിന്റെ വേഗം കൂട്ടാന്‍ ഇത് സഹായിക്കും. കൊഴുപ്പ് കുറവാണ്. വിറ്റാമിന്‍ ബി 12, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മോരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മോരില്‍നിന്നും എളുപ്പത്തില്‍ കാല്‍സ്യം ശരീരത്തിന് ആഗീരണം ചെയ്യാന്‍ കഴിയും.
അതുകൊണ്ടാണ് മോര് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുപോലെ നിത്യവും മോര് കുടിക്കുന്നത് രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യും.
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിലും മോരിന് അസാമാന്യ കഴിവുണ്ട്. മോരുംവെള്ളം ഇഷ്ടപ്പെടാത്തവരില്ല.
മോരില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് ഇഞ്ചിയും, കറിവേപ്പിലയും, പച്ചമുളകും, അല്‍പ്പം ഉപ്പും ചേര്‍ത്ത് കുടിയ്ക്കുന്നത് ദാഹമകറ്റാന്‍ ഇടയാക്കും. മാത്രമല്ല ആരോഗ്യത്തിന് ഉത്തമമായ പാനീയം കൂടിയാണ്.


Comments are closed.