പിവൈപിഎ യുഎഇ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ്
ദുബായ്: പിവൈപിഎ യുഎഇ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് വിപുലമായ ക്രമീകരണങ്ങളോടെ നടത്തും. പുറപ്പാട്, രാജാക്കന്മാര്‍ , യിരെമ്യാവ്, മത്തായി, റോമര്‍ എന്നീ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബൈബിള്‍ ക്വിസ് നടത്തുന്നത്.
പ്രാദേശിക സഭകളില്‍നിന്നും വിജയികളായവര്‍ മെയ് 12-നു നടക്കുന്ന നോക്കൌട്ട് ലെവലില്‍ പങ്കെടുക്കും. ജൂണ്‍ 2-നു നടക്കുന്ന പരീക്ഷയില്‍ ഫൈനല്‍ റൌണ്ടിലേക്ക് അഞ്ചു പേരെ തിരഞ്ഞെടുക്കും. സെപ്റ്റംബര്‍ 15-നു ഷാര്‍ജ വര്‍ഷിപ്പ് സെന്ററാണ് ഗ്രാന്‍ഡ് ഫിനാലയിലേക്ക് വേദിയാകുന്നത്.
7 റൌണ്ടുകളിലായി നടക്കുന്ന ഫൈനലിന്റെ തല്‍സമയ സംപ്രേഷണവും ഉണ്ടായിരിക്കും.
പിവൈപിഎ റീജിയന്‍ ഭാരവാഹികളായ പാസ്റ്റര്‍ പി.എം. സാമുവേല്‍ , പാസ്റ്റര്‍ സൈമണ്‍ ചാക്കോ, ഷിബു മുള്ളംകാട്ടില്‍ , സാമുവേല്‍ ജോണ്‍സണ്‍ , ജന്‍സണ്‍ മാമ്മന്‍ , ജോബിന്‍ ജോണ്‍ , ബ്ളസ്സന്‍ തോണിപ്പാറ, റോബിന്‍ സാം മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

