ഇറാനില്‍ 4 മിഷണറിമാര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ
ടെഹറാന്‍ : ഇറാനില്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന 4 മിഷണറിമാര്‍ക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.
അസര്ബൈജാന് പൌരന്മാരായ നാസ്സര്‍ നവാര്‍ഡ് ഗോള്ട്ടേപ്, യൂസിഫ് ഫര്‍ഹദോവ്, ഇര്ബാനോവ്, ബഹറം നസിബോവ് എന്നിവര്‍ക്കാണ് കോടതി ജയില്‍ശിക്ഷ വിധിച്ചത്. ഇവര്‍ 2016 ജൂണ്‍ 24 നായിരുന്നു അറസ്റ്റിലായത്.
തങ്ങളുടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനായി ടെഹ്റാനിലേക്കു പോകുന്ന വഴിക്കായിരുന്നു അറസ്റ്റ്. 2016 ഒക്ടോബര്‍ 29-ന് ജാമ്യത്തില്‍ വിട്ടിരുന്നു. വന്‍തുക അടച്ചാല്‍ സ്വന്തം നാട്ടിലേക്കു പോകുവാനുള്ള വ്യവസ്ഥയും ജാമ്യം ലഭിച്ചപ്പോള്‍ വച്ചിരുന്നു.
എന്നാല്‍ ഇവര്‍ അതിനു തയ്യാറായിരുന്നില്ല. 2017 മെയ് 23-ന് കോടതിയില്‍ വാദം നടന്നു. പിന്നീട് ജഡ്ജി വിധി പ്രഖ്യാപിക്കുകയായിരുന്നു.

