അഗ്നി പര്‍വ്വതങ്ങള്‍ ജപ്പാനെ നാമാവശേഷമാക്കുമെന്ന് ഗവേഷകര്‍

Australia Top News Uncategorized

അഗ്നി പര്‍വ്വതങ്ങള്‍ ജപ്പാനെ നാമാവശേഷമാക്കുമെന്ന് ഗവേഷകര്‍
ടോക്യോ: അഗ്നി പര്‍വ്വത സ്ഫോടനത്തില്‍ ജപ്പാന്‍ ഇല്ലാതാകുമെന്ന് പഠന റിപ്പോര്‍ട്ട്. അടുത്ത നൂറ്റാണ്ടില്‍ത്തന്നെ ഇത് സംഭവിക്കുമെന്നാണ് ഗവേഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഫോടനത്തില്‍ രാജ്യത്തെ മുഴുവന്‍ ജനതയും തൂത്തു നീക്കപ്പെടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 127 മില്യണ്‍ ജനങ്ങളാണ് ജപ്പാനിലുള്ളത്. കോബ് സര്‍വ്വകലാശാലയിലെ ഭൌമ ശാസ്ത്ര വിഭാഗം പ്രൊഫ. യോഷിയുകി ടാറ്റ്സുമിയും അസോസിയേറ്റ് പ്രൊഫ. കെയ്കോ സുസുക്കിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ കോബെയില്‍ അടുത്ത 30 വര്‍ഷത്തിനിടെ വന്‍ഭൂകമ്പത്തിനുള്ള സാദ്ധ്യത ഒരു ശതമാനമാണെന്ന മുന്നറിയിപ്പു പുറത്തുവന്നതിന്റെ പിറ്റേന്നാണ് 1995-ല്‍ 7.2 തീവ്രതയുള്ള ഭൂകമ്പം കോബെയിലുണ്ടായത്. അന്ന് 6400 പേര്‍ മരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.