മനുഷ്യന്റെ അവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാമെന്ന ഗവേഷണം പുരോഗമിക്കുന്നു
ന്യുയോര്‍ക്ക്: മനുഷ്യന്റെ അവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാമെന്ന് ഗവേഷകര്‍ .
യു.എസ്. ശാസ്ത്രജ്ഞര്‍ ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. മനുഷ്യന്റെ ആഗ്നേയ ഗ്രന്ഥി പന്നിയുടെ ശരീരത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം.
പരീക്ഷണം വിജയിച്ചു കഴിഞ്ഞാല്‍ ഈ അവയവം നീക്കം ചെയ്ത് മനുഷ്യ ശരീരത്തില്‍ വച്ചു പിടിപ്പിക്കാമെന്നാണ് കാലിഫോര്‍ണിയായിലെ ഒരു സംഘം ഗവേഷകര്‍ കണക്കു കൂട്ടുന്നത്.
കടുത്ത എതിര്‍പ്പുകളെ നേരിട്ടാണ് ഈ പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍ മുന്നോട്ടു പോകുന്നത്. അവയവ മാറ്റ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കാവുന്ന പരീക്ഷണമാണ് നടക്കുന്നതെന്ന് പ്രൊഫ. പബ്ലോറോസ് പറഞ്ഞു.
ആഗ്നേയ ഗ്രന്ഥി വളര്‍ത്തിയെടുക്കന്നതുപോലെ ഹൃദയവും, കരളും, വൃക്കയും, ശ്വാസകോശവും അടക്കമുള്ള എല്ലാ അവയവങ്ങളും ഇത്തരത്തില്‍ പന്നിയുടെ ശരീരത്തില്‍ വളര്‍ത്തിയെടുക്കാമെന്നും ഗവേഷകര്‍ പറയുന്നു.

