സിറിയന്‍ നഗരത്തില്‍ 7 മാസത്തിനിടയില്‍ 29 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു
ക്വാറിയട്ടണ്‍ : സിറിയയിലെ പ്രമുഖ നഗരമായ ക്വാറിയട്ടണ്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചെടുത്ത് ആധിപത്യം സ്ഥാപിച്ച് 7 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 29 ക്രിസ്ത്യാനികള്‍ .
2015 ആഗസ്റ്റ് മാസത്തിലായിരുന്നു ഐ.എസ്. ക്വാറിയട്ടണ്‍ നഗരം പിടിച്ചെടുത്തത്. ന്യൂനപക്ഷമായ ക്രൈസ്തവര്‍ ആക്രമണങ്ങളെ ഭയന്ന് നാടുവിടുകയുണ്ടായി. എന്നിട്ടും ജനിച്ച നാടും വീടും വിട്ടു പോകുവാന്‍ മനസ്സനുവദിക്കാത്ത 300 ക്രൈസ്തവര്‍ ഇവിടെ ഇപ്പോഴും കഴിയുന്നുണ്ട്.
ഐ.എസിന്റെ നേരിട്ടുള്ള ആക്രമണങ്ങളിലും, പൊതുവായ ആക്രമണങ്ങളിലുമാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട്. ബോംബാക്രമണങ്ങളിലും, ഷെല്ലാക്രമണങ്ങളിലും വീടുകളും സ്ഥാപനങ്ങളും വന്‍ തോതില്‍ തകര്‍ന്നിട്ടുണ്ട്.
ഇവിടത്തെ ക്രൈസ്തവരില്‍ 10 യുവാക്കള്‍ ഐ.എസ്. കസ്റ്റഡിയില്‍ കഴിയുന്നുണ്ട്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്നും അല്ലായെങ്കില്‍ മരണത്തിനു തയ്യാറാകണമെന്നും ഭീഷണി മുഴക്കി നിരന്തരം പീഢിപ്പിക്കുകയാണ്.

