മുന്നറിയിപ്പ്! ഭൂമി കഠിനമായ ചൂടിലേക്ക്; എല് നിനോ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള് സൃഷ്ടിക്കും
ഭൂമി അസാധാരണമായ കഠിന ചൂടിലേക്ക് നീങ്ങുകയാണെന്നും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന എല് നിനോ പ്രതിഭാസം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള് സൃഷ്ടിക്കുമെന്നും ലോകമെമ്പാടുമുള്ള കാലാവസ്ഥാ വിദഗ്ദ്ധന്മാര് ചൂണ്ടിക്കാട്ടുന്നു.
1950-നു ശേഷം ഏറ്റവും കഠിനമേറിയ കാലാവസ്ഥയായിരിക്കും മനുഷ്യര് ഈ വര്ഷങ്ങളില് അഭിമുഖീകരിക്കേണ്ടി വരികയെന്ന ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.
യു.എന് കാലാവസ്ഥാ ഏജന്സിയായ വേള്ഡ് മെറ്റീരിയോളജിക്കല് ഓര്ഗനൈസേഷന് ആണ് എല് നിനോയുടെ പ്രത്യാഘാതങ്ങള് പ്രവചിക്കുന്നത്.
പെസഫിക് സമുദ്രം ഭീകരമായ അളവില് ചൂട് പുറന്തള്ളുന്നതിനാല് വിവിധ രാജ്യങ്ങളുടെ വലിയൊരു മേഖലയില് അസാധാരണമായ താപനില അനുഭവപ്പെടുമെന്ന് വിദഗ്ദ്ധര് വിശദീകരിക്കുന്നു.
ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമായ താപ നിലയിലേക്ക് മാറുകയാണെന്ന് പ്രമുഖ മിറ്റിയോളജിസ്റ്റ് റയാന് മോ പറഞ്ഞു.
ഭൂഗോളത്തിന്റെ ഏതാണ്ട് എല്ലാ മേഖലയും റെഡ് അലെര്ട്ടിലാണെന്ന് വ്യക്തമാക്കി.
എല് നിനോ തരംഗം 2027 ഫെബ്രുവരി വരെ കഠിനമായി തുടരുമെന്നാണ് ഡബ്ളിയു എംഒ പറയുന്നത്.

