യേശു സംസാരിച്ച ഭാഷയിലെ പുരാതന ശിലാ ലിഖിതം കണ്ടെത്തി
സിപ്പോരി: യേശു സംസാരിച്ച ഭാഷയായ അരാമിക് ഭാഷയിലും, ഗ്രീക്കു ഭാഷയിലും കൊത്തിവെച്ച പുരാതന ശിലാ ലിഖിതം ഗലീലയില്‍ കണ്ടെടുത്തു.
വടക്കന്‍ ഇസ്രായേയിലെ ഗലീല പ്രവിശ്യയിലെ സിപ്പോരിയിലാണ് ലിഖിതം കണ്ടെത്തിയതെന്ന് ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ ബുധനാഴ്ച വെളിപ്പെടുത്തി. സിപ്പോരിയിലെ ഒരു ശ്മശാനത്തില്‍ മണ്ണു നീക്കിയപ്പോഴാണ് കല്ലില്‍ കൊത്തിവെച്ച എഴുത്ത് കണ്ടത്.
ഇതില്‍ മൂന്നെണ്ണം അരാമിക് ഭാഷയിലുള്ളതും, ഒരെണ്ണം ഗ്രീക്ക് ഭാഷയിലുള്ളതുമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ കിന്നരേത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മോട്ടി അവിയാം പറഞ്ഞു. അരാമിക് ഭാഷ തര്‍ജ്ജിമ ചെയ്തപ്പോള്‍ ‘ദി തിബര്യന്‍‘ , ‘ഫോറെവര്‍ ’, ‘റബ്ബി‘ എന്നും, ഗ്രീക്കിലുള്ള പദം ‘ജോസ്‘ എന്നുമാണ്.
ഇത് സാധാരണയായി യെഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന ഒരു പേരാണ്. കണ്ടെടുത്ത ശിലാ ലിഖിതങ്ങള്‍ക്ക് 1800 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. യേശു സംസാരിച്ചിരുന്ന അരാമ്യ ഭാഷ അന്ന് ഈ പ്രദേശത്ത് സര്‍വ്വ സാധാരണമായിരുന്നു.

