ഹൈറേഞ്ചിലെ ശുശ്രൂഷകന്മാർക്ക് കോവിഡ് കാലത്തിൽ സഹായ ഹസ്തo

ഹൈറേഞ്ചിലെ ശുശ്രൂഷകന്മാർക്ക് കോവിഡ് കാലത്തിൽ സഹായ ഹസ്തo

Breaking News Kerala

ഹൈറേഞ്ചിലെ ശുശ്രൂഷകന്മാർക്ക് കോവിഡ്‌ കാലത്തിൽ സഹായ ഹസ്തവുമായി ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി ചർച്ചും പി.വൈ. പി.എ സംസ്ഥാന അധ്യക്ഷൻ ഇവാ:അജു അലക്സും സഹോദരന്മാരും

ഇടുക്കി:ഹൈറേഞ്ചിൽ കോവിഡ്‌ കാലത്തിൽ കഷ്ടമനുഭവിക്കുന്ന പെന്തക്കോസ്ത് സഭ ശുശ്രൂഷകന്മാർക്ക് ഭക്ഷണ കിറ്റുമായി ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി ചർച്ചും പി.വൈ. പി.എ സംസ്ഥാന അധ്യക്ഷൻ ഇവാ:അജു അലക്സും സഹോദരന്മാരും.അറുനൂറിലധികം ഭക്ഷണകിറ്റുമായി മലയോര മേഖലകളിൽ കർതൃവേലയിൽ ആയിരിക്കുന്ന കുടുംബങ്ങൾക്കു 1200 രൂപയിൽ അധികം വിലമതിക്കുന്ന ഭക്ഷ്യധാന്യങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം നടത്തി. ഇതോടൊപ്പം കർത്തൃവേലയിൽ ആയിരിക്കുമ്പോൾ വിധവമാരായ കർത്തൃദാസിമാർക്കും സഹായധനങ്ങൾ നൽകി.

ഹൈറേഞ്ച് മേഖലയിൽ സഹായ ധാനങ്ങൾ ഏകോപിപ്പിച്ചത് പാസ്റ്റർ:രതീഷ് ഏലപ്പാറയുടെ നേതൃത്വത്തിലാണ്.കൂടാതെ മുൻ ഐ. പി.സി ജനറൽ ട്രഷറർ ബ്ര:സജി പോൾ സംസ്ഥാന പി.വൈ.പി.എ ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ:ഷിബു എൽദോസ്,ബ്ര:സന്തോഷ് പീറ്റർ,മുൻ സംസ്ഥാന പി.വൈ.പി.എ ഉപാധ്യക്ഷൻ പാസ്റ്റർ:സിനോജ് ജോർജ്,മുൻ സംസ്ഥാന പി.വൈ.പി.എ ട്രഷറർ ബ്ര:ജസ്റ്റിൻ നെടുവേലിൽ,സംസ്ഥാന സമിതി അംഗം ബ്ര; ജോസി പ്ലാത്താനത്ത്,അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി ശ്രീ:ആർ ദിനേശൻ,യുവജന ക്ഷേമ ബോർഡിൽ നിന്നും ശ്രീ:പീരുമേട് അനീഷ് എന്നിവരും ഈ പ്രവർത്തനങ്ങൾക്ക് വിവിധയിടങ്ങളിൽ നേതൃത്വം നൽകി.

ഇടുക്കി ജില്ലയിലെ സഹായധന പ്രവർത്തനം ഏകോപിപ്പിക്കുന്നത് പി.വൈ.പി.എ മേഖല പ്രസിഡന്റ് അഡ്വ:ജോൺലി ജോഷിയാണ്.ഈ പ്രവർത്തനങ്ങൾക്കു സഹായിച്ചത് ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ഭാരവാഹികളായ പ്രസിഡന്റ് റവ:വിൽസൺ വർക്കി,സെക്രട്ടറി ബ്ര:സാം തോമസ്,ട്രഷറർ സി.എം എബ്രഹാം ചാരിറ്റി കോർഡിനേറ്റർ ബ്ര:എം.ഒ മാത്യു എന്നിവരാണ്.

വർഷങ്ങളായി കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സഭയാണ് ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി സഭ.സഭയിലെ വിശ്വാസികളുടെ പൂർണ്ണമായ സഹകരണത്താലാണ്‌ ഇങ്ങനെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നത്.തുടർന്നും വൻകാര്യങ്ങൾ ചെയ്യാൻ പ്രിയ സഭയെ ക്രിസ്തുയേശു സഹായിക്കുമാറാകട്ടെ!! ഈ പ്രവർത്തങ്ങൾക്ക് മലയാളി പെന്തക്കോസ്ത് യൂത്ത് ഫ്രണ്ട്‌സ്‌ ഗ്രൂപ്പിന്റെ എല്ലാവിധ അഭിനന്ദനങ്ങളും