യഹൂദ വിരുദ്ധതയെ ചെറുക്കാന്‍ ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ പാര്‍ട്ടി പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നു
ബെര്‍ലിന്‍: ചരിത്രത്തിലെ ഏറ്റവും വലിയ യഹൂദ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ അഡോള്‍ഫ് ഹിറ്റ്ലര്‍ ഭരിച്ച ജര്‍മ്മനിയില്‍ ആധുനിക യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യഹൂദ വിരുദ്ധതയെ ചെറുക്കുന്നതിനായി ലക്ഷ്യമിട്ടുകൊണ്ട് ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിസിയു) 12 ഇന പദ്ധതി അവതരിപ്പിച്ചു.
മുന്‍ ഹാംബര്‍ഗ് ആന്റി സെമറ്റിക് കമ്മീഷണര്‍ സ്റ്റെഫിന്‍ ഹെന്‍സലുമായി സഹകരിച്ച് രൂപീകരിച്ച ഈ സംരംഭം കമ്മീഷണര്‍ ഓഫീസിലേക്ക് കൂടുതല്‍ ജീവനക്കാരെയും ധനസഹായത്തെയും ആവശ്യപ്പെടുത്തുകയും സ്കൂളുകളിലും സര്‍വ്വകലാശാലകളിലും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
2023 ഒക്ടോബര്‍ 7-ന് തെക്കന്‍ യിസ്രായേലില്‍ ഹമാസിന്റെ ആക്രമണം മുതല്‍ ജര്‍മ്മനിയില്‍ യഹൂദ വിരുദ്ധ സംഭവങ്ങള്‍ ഉയര്‍ന്ന തോതില്‍ തുടരുകയും യഹൂദ സമൂഹങ്ങളും സ്ഥാപനങ്ങളും സുരക്ഷാ ആശങ്കകള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
2025 അവസാനത്തോടെ തന്റെ സ്ഥാനം രാജിവെച്ച് ഹാംബെര്‍ഗ് സംസ്ഥാന സര്‍ക്കാര്‍ സെമറ്റിസിസത്തിനെതിരെ പോരാടാന്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് മുമ്പ് വാദിച്ചിരുന്നു.

