യിസ്രായേലില്‍ അസാധാരണമായ മഴ; വേനല്‍ക്കാലത്ത് ചരിത്രത്തിലെ ആദ്യത്തെ വെള്ളപ്പൊക്കമെന്ന് ഗവേഷകര്‍
യെരുശലേം: ആഗസ്റ്റ് 15-ന് ശനിയാഴ്ച യിസ്രായേലിന്റെ ചില ഭാഗങ്ങളില്‍ അസാധാരണമായ കൊടുങ്കാറ്റും മഹാമാരിയുമുണ്ടായി.
യഹൂദ മരുഭൂമിയിലെ ഒരു അരുവിലൂടെ വെള്ളപ്പൊക്കമുണ്ടായി. കാലാവസ്ഥാ നിരീക്ഷകര്‍ ഇതിനെ അത്ഭുതപൂര്‍വ്വമായ വേനല്‍ക്കാല സംഭവമായി വിശേഷിപ്പിച്ചു.
ഉച്ചകഴിഞ്ഞ് വടക്കന്‍ യിസ്രായേലില്‍ മഴ പെയ്യാന്‍ തുടങ്ങി. അതിനുശേഷം യെരുശലേമിലും ചുറ്റുമുള്ള കുന്നുകളിലും ഇടിമിന്നലും മഴയുമുണ്ടായി.
യെരുശലേമിനു തൊട്ടു കിഴക്കുള്ള ലൈ അറുമിമിനടുത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കാലാവസ്ഥാ സേവന കേന്ദ്രം ഒരു മണിക്കൂറിനുള്ളില്‍ 11 മില്ലീമീറ്റര്‍ ഏകദേശം 0.43 ഇഞ്ച് മഴ രേഖപ്പെടുത്തി.
ഇത് മുന്‍ ഓഗസ്റ്റ് മാസത്തിലെ റെക്കോര്‍ഡ് തകര്‍ത്തു.
ചാവു കടലിന്റെ വടക്കു ഭാഗത്തുള്ള നഹല്‍ ഓഗിലൂടെ വെള്ളം ഇരച്ചു കയറിത്തുടങ്ങി.
വേനല്‍ക്കാലത്ത് അവിടെ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ വെള്ളപ്പൊക്കമാണിതെന്ന് യിസ്രായേല്‍ കാലാവസ്ഥാ സേവന ഡയറക്ടര്‍ ഡോ. അമീര്‍ ഗിവതി പറഞ്ഞു.

