അഗപ്പെ ഗോസ്പല്‍ മിഷന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 27 മുതല്‍
നിലമ്പൂര്‍ : അഗപ്പെ മിഷന്‍ 21-മതു ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 27-31 വരെ നിലമ്പൂര്‍ അഗപ്പെ ഹിത്സില്‍ നടക്കും. മിഷന്‍ പ്രസിഡന്റ് സുവി. പി.എം. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്യും.
പാസ്റ്റര്‍മാരായ ബി. മോനച്ചന്‍ , അജി ആന്റണി, കെ.ജെ. തോമസ്, ജോയി പാറയ്ക്കല്‍ , ജോസഫ് ഇടക്കാട്ടില്‍ , എം.ഡി. ജെയിംസ്, രാജന്‍ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും. എ.ജി.എം. മ്യൂസിക്സ് ഗാനങ്ങള്‍ ആലപിക്കും. സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ ശ്രീലേഖ പ്രസംഗിക്കും. ശിശ്രൂഷക സമ്മേളനം, പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം, യൂത്ത് & സണ്ടേസ്കൂള്‍ സമ്മേളനം, ബൈബിള്‍ ക്ലാസ്സ്, സംയുക്ത സഭായോഗം തുടങ്ങിയവ ഉണ്ടായിരിക്കും.
കേരളം കൂടാതെ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റര്‍ ജെയിംസ് മാത്യു, സന്തോഷ് ചെറിയാന്‍ , ജോസ് ഏബ്രഹാം, ജോയി ടി. ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

