കുടുംബം തകരുന്നു; കുറ്റകൃത്യങ്ങള്‍ കൂടുന്നു: സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഹരിയാന ഗ്രാമം

കുടുംബം തകരുന്നു; കുറ്റകൃത്യങ്ങള്‍ കൂടുന്നു: സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഹരിയാന ഗ്രാമം

Breaking News India

കുടുംബം തകരുന്നു; കുറ്റകൃത്യങ്ങള്‍ കൂടുന്നു: സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഹരിയാന ഗ്രാമം

സ്മാര്‍ട്ട് ഫോണുകള്‍ ജനഹൃദയങ്ങളെ കീഴടക്കിയിരിക്കുന്ന ഇക്കാലത്ത് ഒരു ഗ്രാമത്തിലെ ജനം സ്മാര്‍ട്ട് ഫോണുകള്‍ ബഹിഷ്ക്കരിച്ചത് ഏറെ ചര്‍ച്ചയായിരിക്കുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് അകല്‍ച്ചയും സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ കുറയ്ക്കുന്നതിനും വേണ്ടിയുള്ള ഒരു കമ്മ്യൂണിറ്റി കാമ്പെയ്നിന്റെ ഭാഗമായി ഹരിയാനയിലെ ഒരു ഗ്രാമത്തിലെ താമസക്കാര്‍ തല്ലിത്തകര്‍ത്തത് 55-ഓളം വിലകൂടിയ സ്മാര്‍ട്ട് ഫോണുകള്‍.

നൂഹ് ജില്ലയിലെ സുഖ്പുരി ഗ്രാമത്തില്‍ ഏതാനും പുരുഷന്മാര്‍ ഫോണുകള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്.

ഗ്രാമത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ പൂര്‍ണ്ണമായി നിരോധിക്കാനുള്ള പഞ്ചായത്ത് തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.

യുവാക്കളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുക, സ്മാര്‍ട്ട് ഫോണുകളോടുള്ള ആസക്തി കുറയ്ക്കുക, സത്യസന്ധമായി ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ഭരണ സമിതി അറിയിച്ചു.

പുതിയ തീരുമാനത്തിന്റെ ഭാഗമായി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യം പ്രമാണിച്ച് എല്ലാവരും പതുക്കെ കീപാഡ് ഫോണുകളിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ കുറ്റകൃത്യങ്ങള്‍ ഉപേക്ഷിക്കാനും നിയമം പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുവാനുമായി നൂഹ് പോലീസ് സൂപ്രണ്ട് ഡോ. അര്‍പിത് ജെയിന്‍ അടുത്തിടെ ഒരു പ്രത്യേക ബോധവല്‍ക്കരണ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു.

പരിപാടിക്കിടെ തങ്ങളുടെ മുന്‍കാല ക്രിമിനല്‍ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളുമായുള്ള എല്ലാ ലിങ്കുകളും വിച്ഛേദിക്കുവാന്‍ അവര്‍ പ്രതിജ്ഞയെടുത്തു. ഇത് സമൂഹത്തിലെ മറ്റ് അംഗങ്ങളും ഏറ്റെടുക്കുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.