എഐ ജോലി കൈയ്യടക്കുമെന്ന് 70 ശതമാനം അമേരിക്കക്കാരും ആശങ്കപ്പെടുന്നു

എഐ ജോലി കൈയ്യടക്കുമെന്ന് 70 ശതമാനം അമേരിക്കക്കാരും ആശങ്കപ്പെടുന്നു

Breaking News Global

എഐ ജോലി കൈയ്യടക്കുമെന്ന് 70 ശതമാനം അമേരിക്കക്കാരും ആശങ്കപ്പെടുന്നു

അടുത്തിടെ നടത്തിയ വോട്ടെടുപ്പില്‍ ഏകദേശം 70 ശതമാനം അമേരിക്കക്കാരും ആശങ്കപ്പെടുന്നു, തങ്ങളുടെ ജോലി എഐ കയ്യാടക്കുമെന്ന്.

സെന്റര്‍ സ്ക്വയറിലെ വോട്ടേഴ്സ് ഹെയ്സ് പോളിന് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 34 ശതമാനം പേര്‍ക്ക് എഐ അവരുടെ ജോലി ചെയ്യുമോ എന്നതിനെക്കുറിച്ച് ഏറെക്കുറെ ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 36 ശതമാനം അമേരിക്കക്കാര്‍ക്കും ജോലി സ്ഥലത്ത് എഐ മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്ന് പറഞ്ഞതായും പോള്‍ കണ്ടെത്തി.

നോബിള്‍ പ്രെഡിക്റ്റീവ് ഇന്‍സൈറ്റ്സ് നടത്തിയ വോട്ടേഴ്സ് ഹെയ്സ് പോള്‍ ജൂണ്‍ 1 മുതല്‍ 4 വരെയുള്ള 2,585 രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരെ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി.

915 റിപ്പബ്ളിക്കന്മാരും 1,013 ഡെമോക്രാറ്റുകളും 297 യതാര്‍ത്ഥ സ്വതന്ത്രരും ഇതില്‍ ഉള്‍പ്പെട്ടു.

എന്നാല്‍ 17 ശതമാനം പേര്‍ തങ്ങളുടെ ജോലികള്‍ എഐ ഏറ്റെടുക്കുന്നതില്‍ വലിയ ആശങ്കയില്ലെന്ന് പറഞ്ഞു.

ഏകദേശം 9 ശതമാനം വോട്ടര്‍മാരും ഒട്ടും ആശങ്കപ്പെടുന്നില്ല എന്നും പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.