50,000 കിലോ ശേഖരം; ഇന്ത്യയുടെ സ്വര്‍ണ്ണ ഖനിയാകാന്‍ ആന്ധ്രായിലെ ജോനഗിരി ഗ്രാമം

50,000 കിലോ ശേഖരം; ഇന്ത്യയുടെ സ്വര്‍ണ്ണ ഖനിയാകാന്‍ ആന്ധ്രായിലെ ജോനഗിരി ഗ്രാമം

Breaking News India

50,000 കിലോ ശേഖരം; ഇന്ത്യയുടെ സ്വര്‍ണ്ണ ഖനിയാകാന്‍ ആന്ധ്രായിലെ ജോനഗിരി ഗ്രാമം

അമരാവതി: വരും വര്‍ഷങ്ങളിലെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉല്‍പ്പാദക സംസ്ഥാനമായി മാറാന്‍ പോവുകയാണ് ആന്ധ്രാപ്രദേശ്.

കുര്‍ണൂല്‍ ജില്ലയിലെ ജോനഗിരി ഗ്രാമത്തില്‍ മാത്രം 50 ടണ്‍ ( 50,000) കിലോഗ്രാം സ്വര്‍ണ്ണശേഖരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനൊപ്പം പുതുതായി കണ്ടെത്തിയ ധാതു സമ്പത്തുമാണ് ഈ മാറ്റത്തിനു പിന്നില്‍.

ഷുമഗിരി, ജുവ്വകുല, ചിഗുരുകുണ്ട തുടങ്ങിയ മറ്റു പ്രധാന ഇടങ്ങളില്‍ക്കൂടി സ്വര്‍ണ്ണ ഖനനത്തിനുള്ള സാദ്ധ്യതകള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ആഭ്യന്ത ആവശ്യങ്ങളെ നേരിടാന്‍ 800 ടണ്‍ സ്വര്‍ണ്ണമാണ് ആവശ്യമായിട്ടുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.