ലോകകപ്പ് മല്‍സരത്തില്‍ ജയിച്ചവരും തോറ്റവരും തോളോടുതോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥിച്ച് ക്രിസ്തീയ വിശ്വാസം പരസ്യമാക്കി
ഫിഫ ലോകകപ്പ് ഫുട്ബോള്‍ ലോകം മുഴുവന്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ രാജ്യത്തെ ടീമുകളെയും കളിക്കാരെയും പങ്കെടുക്കാത്ത രാജ്യങ്ങളിലെ ഫുട്ബോള്‍ പ്രേമികള്‍ പോലും ഹൃദയത്തില്‍ സ്ഥാനം നല്‍കുകയുണ്ടായി.
കളിക്കളത്തില്‍ കളിക്കാര്‍ പൊരുതുമ്പള്‍ പലപ്പോഴും വ്യക്തിപരമായോ രാഷ്ട്രപരമായോ വിദ്വേഷങ്ങളും കലഹങ്ങളും സൃഷ്ടിക്കപ്പെടാറുണ്ട്.
ജയിച്ച ടീം അംഗങ്ങള്‍ തോറ്റ ടീമിനെ പരിഹസിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന പ്രത്യേകതകളാണ് ഓരോ പ്രേക്ഷകരും കണ്ടു ശീലിച്ചത്.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച യു.എസിലെ എല്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ജര്‍മ്മന്‍ – കുറസാവോ മല്‍സരത്തില്‍ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ കുറസാവോ ആദ്യ ഗോള്‍ അടിച്ചു ജര്‍മ്മനിയെ ഞെട്ടിച്ചു.
ജര്‍മ്മനി 2 ഗോളടിച്ചാണ് പകരം വീട്ടിയത്. കളികഴിഞ്ഞ് ഇരു ടീമുകളും കൈകൊടുത്തു പിരിയേണ്ട സമയത്ത് ജയിച്ച ജര്‍മ്മന്‍ ടീമിലെ ഫെലിക്സ് നെമെച്ച ജോനാഥാന്‍ താഹും കുറസാവോ ടീമിലെ ചിലരുമായി തോളോടുതോള്‍ ചേര്‍ന്ന് കെട്ടിപ്പിടിച്ച് പ്രാര്‍ത്ഥിക്കുകയും കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നതുമായ കാഴ്ചയാണ് ലോകം കണ്ടത്.
കളിയില്‍ ഞങ്ങള്‍ എതിരാളികളാണ് പക്ഷെ മല്‍സര ശേഷം നാമെല്ലാവരും ക്രിസ്ത്യാനികളും സുഹൃത്തുക്കളുമാണ്.
ആ പ്രാര്‍ത്ഥനാ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ നെമെച്ച പറഞ്ഞ മറുപടി കളിയിലൂടെ യേശു മഹത്വപ്പെടുമെന്ന് ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നു.
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ക്രിസ്ത്യന്‍ വാക്യങ്ങളും വാചകങ്ങളും സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യുന്ന ആളാണ് 25 കാരനായ അദ്ദേഹം.
താന്‍ ആദ്യ ഗോള്‍ അടിച്ചപ്പോള്‍ കളിക്കളത്തില്‍ മുട്ടുകുത്തിനിന്ന് തന്റെ തലയിലെ കിരീടം ഊരി താഴെ വയ്ക്കുന്നു എന്ന ആംഗ്യത്തോടെ യേശുവിനുവേണ്ടി നന്ദി കരേറ്റുന്നതും പ്രാര്‍ത്ഥിക്കുന്നതും ലോകം കണ്ടു.
നെവെച്ചയും ജോനാഥാനും (30) ഉറച്ച ക്രൈസ്തവ വിശ്വാസിയും പതിവായി ആരാധനാലയങ്ങളില്‍ പോകുന്നവരുമാണ്.
ജയിച്ച ഇരുവരും തോറ്റവരെ ആദരിക്കുകയും ബഹുമാനിക്കുകയും ഒപ്പം ചേര്‍ന്ന് കര്‍ത്താവിനെ മഹത്വപ്പെടുത്തുകയും ചെയ്തത് തികച്ചും മാതൃകാപരമാണ്.

