പ്രതികൂലങ്ങള്‍ക്കിടയിലും ബൈബിളുകള്‍ ചൈനയുടെ ജനഹൃദയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു

പ്രതികൂലങ്ങള്‍ക്കിടയിലും ബൈബിളുകള്‍ ചൈനയുടെ ജനഹൃദയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു

Asia Breaking News

പ്രതികൂലങ്ങള്‍ക്കിടയിലും ബൈബിളുകള്‍ ചൈനയുടെ ജനഹൃദയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു

ബീജിംഗ്: ലോകത്ത് ഏറ്റവും കൂടുതല്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന.

എന്നിരുന്നാലും കഴിഞ്ഞ 6 വര്‍ഷമായി ചൈനയിലെ ശുശ്രൂഷകള്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. സഭകള്‍ കൂടുതല്‍ ദുഷ്ക്കരമാണ്.

ബൈബിള്‍സ് ഫോര്‍ ചൈന എന്ന മിഷന്‍ സംഘടനയുടെ തലവനായ കര്‍ട്ട് റോവന്‍സ്റ്റണ്‍ പറയുന്നത്, അന്വേഷകര്‍ക്ക് ഇപ്പോഴും ദൈവവചനം ലഭിക്കുന്നുണ്ടെന്നാണ്.

ബൈബിളുകള്‍ വാങ്ങല്‍, വിതരണം ചെയ്യല്‍ എന്നിവയുടെ കാര്യത്തില്‍ മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഈ ശുശ്രൂഷ ഫലപ്രദമായി നടക്കുന്നുണ്ട്.

ആളുകള്‍ത്ത് തിരുവെഴുത്ത് ലഭിക്കുക മാത്രമല്ല ജീവിതങ്ങളും മാറിക്കൊണ്ടിരിക്കുന്നു.

അടുത്തിടെ ഒരു ബൈബിള്‍ ഫോറത്തില്‍ പങ്കെടുത്ത റോവന്‍സ്റ്റണ്‍ വിവിധ സംഘടനകള്‍ ബൈബിള്‍ വിതരണം ചെയ്യുന്നതിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു.

ഇതില്‍ ഒരു സംഘടന ഒരു മുസ്ളീം പ്രദേശത്തെ, അവിടത്തെ സുവിശേഷപ്രവര്‍ത്തകനെക്കുറിച്ചുള്ള ഒരു കഥ പറയുകയുണ്ടായി.

40 വര്‍ഷം മുമ്പ് ഈ മനുഷ്യന്റെ പിതാവ് ഒരു കടല്‍ യാത്രക്കാരനായിരുന്നു. ന്യൂ ഓര്‍ലിയന്‍സിലെ ഒരു തുറമുഖത്ത് വച്ച് അദ്ദേഹത്തിനു ഒരു ബൈബിള്‍ ലഭിച്ചു.
അദ്ദേഹം അത് വാങ്ങി രഹസ്യമായി വീട്ടില്‍ കൊണ്ടുപോയി.

അദ്ദേഹം അത് അവഗണിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ മകന്‍ ആ ബൈബിള്‍ കണ്ടെത്തി, അദ്ദേഹത്തിനു ആ ബൈബിള്‍ യേശുവിലുള്ള വിശ്വാസത്തിലേക്ക് വഴി തുറന്നു.

കാലക്രമേണ ഈ മനുഷ്യന്‍ വിശ്വാസത്തിലേക്കു വന്നു ഒരു ഉറച്ച ക്രിസ്ത്യാനിയായിത്തീര്‍ന്നു.

ദൈവവചനം ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് മാറ്റമുണ്ടാക്കുമെന്ന് അറിയുന്നത് ഒരു പ്രോത്സാഹനമായിരുന്നു. റോവന്‍സ്റ്റണ്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.