യെരുശലേമിനു പുറത്ത് രണ്ടാം ദൈവാലയ കാലഘട്ടത്തിലെ എണ്ണ വിളക്ക് കണ്ടെത്തി

യെരുശലേമിനു പുറത്ത് രണ്ടാം ദൈവാലയ കാലഘട്ടത്തിലെ എണ്ണ വിളക്ക് കണ്ടെത്തി

Breaking News Middle East

യെരുശലേമിനു പുറത്ത് രണ്ടാം ദൈവാലയ കാലഘട്ടത്തിലെ എണ്ണ വിളക്ക് കണ്ടെത്തി

യെരുശലേം: യെരുശലേമിനു പുറത്ത് രണ്ടാം ദൈവാലയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന കളിമണ്‍ എണ്ണ വിളക്ക് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

യഹൂദ ആഘോഷമായ ഹനുക്കയുടെ ആദ്യ ദിനമായ ഞായറാഴ്ച വൈകിട്ട് യിസ്രായേലിന്റെ സിവില്‍ അഡ്മിനിസ്ട്രേഷന്‍ പുരാവസ്തു വിഭാഗം അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തി.

പഴയ നിയമ പ്രവാചകനും ന്യായാധിപനുമായിരുന്ന ശമുവേലിന്റെ ശവകുടീരമായി കണക്കാക്കപ്പെടുന്ന യെരുശലേമിന് വടക്കു പടിഞ്ഞറായി സ്ഥിതി ചെയ്യുന്ന നെബി ശാമുവല്‍ പുരാവസ്തു സ്ഥലത്താണ് ഈ കണ്ടെത്തല്‍ നടന്നത്.

യെരുശലേമിനു സമീപം 2,000 വര്‍ഷങ്ങള്‍ക്കു മുമ്പ് തുടര്‍ച്ചയായ പുരാതന യഹൂദ കുടിയേറ്റത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുതിയ കണ്ടെത്തല്‍ നല്‍കുന്നുണ്ടെന്ന് സിവില്‍ അഡ്മിനിസ്ട്രേഷന്‍ അഭിപ്രായപ്പെട്ടു.

രണ്ടാം ദൈവാലയ കാലഘട്ടത്തിലെ എഴുത്തുപകരണത്തിനു സമീപം കണ്ടെത്തിയ അപൂര്‍വ്വ പുരാതന യഹൂദ പുരാവസ്തുവിന്റെ കണ്ടെത്തലിനെ സിവില്‍ അഡ്മിനിസ്ട്രേഷന്‍ പുരാവസ്തു വിഭാഗം മേധാവി ബെന്യാമിന്‍ ഹാര്‍ഈവന്‍ സന്തോഷം പ്രകടിപ്പിച്ചു.

എഴുത്ത് ഉപകരണങ്ങള്‍ മെഴുക് ഫലകങ്ങളില്‍ ഉപയോഗിച്ചിരുന്നതായി ഗവേഷകര്‍ വിശ്വസിക്കുന്നു. എണ്ണ വിളക്ക് ഹിസ്മേനിയന്‍ കാലഘട്ടത്തിലെ (ബിസി 1676-37) ഒരു പ്രധാന നിര്‍മ്മിതിയാണെന്ന് യിസ്രായേല്‍ പുരാവസ്തു വകുപ്പ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.