യിസ്രായേലി സുവിശേഷകന്‍ സംഭാവന ചെയ്ത ബോംബ് ഷെല്‍ട്ടര്‍ യഹൂദ തീവ്രവാദികള്‍ നാശനഷ്ടം വരുത്തി
യിസ്രായേലിലെ സുവിശേഷകന്‍ അടുത്തിടെ സംഭാവന ചെയ്ത യെരുശലേമിനടുത്തുള്ള മെവാസറെറ്റ് സീയോനിലെ ഒരു ബോംബ് ഷെല്‍ട്ടര്‍ തീവ്രവാദ യെഹൂദന്മാര്‍ അതിക്രമം കാട്ടി.
യിസ്രായേലിലെ സുവിശേഷ സമൂഹത്തിന്റെ ഡോറണും ഷെല്ലി ഷ്നൈഡറും സംഭാവന ചെയ്ത ഈ ഷെല്‍ട്ടര്‍ കഴിഞ്ഞയാഴ്ചയായിരുന്നു സ്ഥാപിച്ചത്.
ഇരുവരുടെയും പേരുകളും ഒരു ഫലകത്തില്‍ ഷെല്‍ട്ടറില്‍ ഉണ്ടായിരുന്നു. കൂടാതെ അത്യാവശ്യ ഘട്ടങ്ങളില്‍ വീടുകളില്‍ സൌകര്യമില്ലാത്തവര്‍ക്ക് ബോംബിങ്ങിനിടെ അഭയം തേടാന്‍ ഈ ഷെല്‍ട്ടറില്‍ അനുവാദമുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു.
ഇവ എഴുതിയ ഫലകം നീക്കം ചെയ്ത് തീവ്ര ദേശീയ വാദിയും യാഥാസ്ഥിക റബ്ബിയുമായ മെയര്‍ കഹാനെയുടെ ചിത്രത്തോടൊപ്പം “യഹൂദന്മാരെ പ്രതികാരം” എന്നെഴുതിയ ഒരു പോസ്റ്ററും ഒട്ടിച്ചു.
സുവിശേഷകര്‍ സ്ഥാപിച്ച ഫലകം നീക്കി ആ സ്ഥാനത്ത് ഒരു ബോര്‍ഡ് വച്ചു. അതില്‍ ഇങ്ങനെയെഴുതിയിരിക്കുന്നു. ”മുന്നറിയിപ്പ്! ഈ അഭയ കേന്ദ്രം ക്രിസ്ത്യാനികള്‍ സംഭാവന ചെയ്തതാണ്. അവരുടെ പേരുകള്‍ മായ്ക്കപ്പെടട്ടെ.
അതിനാല്‍ കഴിയുന്നവര്‍ ഇത് ഉപയോഗിക്കുന്നതില്‍നിന്നും വിട്ടു നില്‍ക്കുക.”. സംഭവത്തില്‍ മെവിസറെറ്റ് സീയോന്‍ കൌണ്‍സില്‍ പോലീസില്‍ പരാതി നല്‍കി.
നശീകരണ പ്രവര്‍ത്തനത്തെയും അനാദരവിനെയും കൌണ്‍സില്‍ ചെയര്‍മാന്‍ യോറാം ശീമോന്‍ അപലപിച്ചു.

