നടുവേദനയ്ക്ക് രോഗനിര്‍ണ്ണയത്തിനുമുമ്പ് ഡോക്ടര്‍ ദയാവധത്തിനു നിര്‍ദ്ദേശിച്ചു; നിരസിച്ച രോഗി സൌഖ്യം പ്രാപിച്ചു
വിദേശ രാജ്യങ്ങളില്‍ ദയാവധം എന്ന പദ്ധതി അതിവേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സമൂഹത്തിനു കൂടുതല്‍ ചിന്തിക്കാനും തീരുമാനമെടുക്കുവാനുമുള്ള ഒരു വാര്‍ത്ത കാനഡയില്‍നിന്നും വന്നിരിക്കുകയാണ്.
മിറിയം ലങ്കാസ്റ്റര്‍ എന്ന 83 കാരിക്ക് സംഭവിച്ച ഒരു മോശം അനുഭവം ജീവിതത്തെ തന്നെ തിരിച്ചുകിട്ടിയ ഒരു സംഭവത്തിന്റെ കഥയാണ് വൈറലായത്.
ഒരു വര്‍ഷം മുമ്പ് മിറിയം നടുവേദനയ്ക്ക് വൈദ്യസഹായത്തിനായി ഒരു ആശുപത്രിയില്‍ അഭയം തേടി.
മിറിയത്തെ പരിശോധിക്കുന്നതിനോ അവളുടെ അവസ്ഥ നിര്‍ണ്ണയിക്കുന്നതിനോ മുമ്പ് ആശുപത്രി ജീവനക്കാര്‍ ഉടന്‍തന്നെ ആത്മഹത്യ ചെയ്യാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു.
“ഒരു വനിതാ ഡോക്ടര്‍ എന്നെ സമീപിച്ചു, അവരുടെ വായില്‍നിന്നും ആദ്യം പുറത്തുവന്ന വാക്കുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മെയ്ഡ് (എംഎഐഡി) മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗ് വാഗാദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു”. മിറിയം പറയുന്നു.
ശക്തമായ വേദന ഉണ്ടായിട്ടും ഡോക്ടറുടെ നിര്‍ദ്ദേശം എതിര്‍ക്കാന്‍ മിറിയത്തിനു സാധിച്ചു. അവര്‍ ചികിത്സയ്ക്കു തയ്യാറായി.
അങ്ങനെ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു ക്യൂബയിലേക്കു പോയി. മകളുടെ വിവാഹം ആഘോഷിക്കാനും, യാത്ര ചെയ്യാനും, കുതിര സവാരി നടത്താന്‍ പോലും ഈ മാതാവിനു കഴിയുന്നു.
കാനഡ തങ്ങളുടെ ദയാവധ പദ്ധതി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഈ പദ്ധതി എതിര്‍ക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി കാനേഡിയന്‍ പൌരന്മാര്‍ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്.

