മകന്റെ മരണ കാരണം ചാറ്റ് ബോട്ട് നല്‍കിയ ഉപദേശം: പരാതി നല്‍കി മാതാപിതാക്കള്‍
കാലിഫോര്‍ണിയ: തങ്ങളുടെ മകന്‍ മരിക്കാന്‍ കാരണം ചാറ്റ് ബോട്ട് നല്‍കിയ ഉപദേശമാണെന്ന് ആരോപിച്ച് ഓപ്പണ്‍ എഐയ്ക്കെതിരെ പരാതി നല്‍കി മാതാപിതാക്കള്‍.
കാലിഫോര്‍ണിയ സ്വദേശിയായ 19 കാരനായ സാം നെല്‍സണ്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനായി ഒരു ചാറ്റ് ബോട്ട് ഉപയോഗിച്ചിരുന്നതായും ചാറ്റ് ജിപിടിയാണ് തങ്ങളുടെ മകനെ അപകടകരമായ രീതിയില്‍ മരുന്ന് ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതെന്നുമാണ് മാതാപിതാക്കളായ ലീല ടര്‍ണര്‍ സ്കോട്ടും ആംനസ് സ്കോട്ടും പറയുന്നത്.
സാന്‍ഫ്രാന്‍സിസ്കോയിലെ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പ്രകാരം വ്യത്യസ്ത മരുന്നുകളുടെ ശരിയല്ലാത്ത സംയോജനമാണ് 2025 മേയില്‍ നെല്‍സന്റെ മരണത്തില്‍ കലാശിച്ചത്.
സാമ്പത്തിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേസില്‍ ജനുവരിയില്‍ ഓപ്പണ്‍ എഐ കമ്പനി പ്രഖ്യാപിച്ച ഒരു പ്ളാറ്റ്ഫോമായ ചാറ്റ് ജിപിടി ഹെല്‍ത്ത് താല്‍ക്കാലികമായി നിര്‍ത്താനും കോടതിയോട് ആവശ്യപ്പെടുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് മെഡിക്കല്‍ രേഖകള്‍ അപ് ലോഡ് ചെയ്യാനും വ്യക്തിഗത ആരോഗ്യ ഉപദേശം സ്വീകരിക്കാനും അനുവദിക്കുന്ന ചാറ്റ് ജിപിടി ഹെല്‍ത്ത് കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയത്.
40 ദശലക്ഷം ആളുകള്‍ ദിവസവും ഈ പ്ളാറ്റ്ഫോമില്‍ കയറി ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നാണ് രിപ്പോര്‍ട്ടുകള്‍.

