എഐ ക്ക് ബുദ്ധി ഉപദേശിക്കാന്‍ തത്വ ചിന്തകനെ നിയമിച്ച് ഗൂഗിള്‍

എഐ ക്ക് ബുദ്ധി ഉപദേശിക്കാന്‍ തത്വ ചിന്തകനെ നിയമിച്ച് ഗൂഗിള്‍

Breaking News USA

എഐ ക്ക് ബുദ്ധി ഉപദേശിക്കാന്‍ തത്വ ചിന്തകനെ നിയമിച്ച് ഗൂഗിള്‍

കാലിഫോര്‍ണിയ: നിര്‍മ്മിത ബുദ്ധിക്ക് ബുദ്ധി ഉപദേശിക്കാനും ധാര്‍മ്മികത പഠിപ്പിക്കാനും തത്വചിന്തകനെ നിയമിച്ചിരിക്കുകയാണ് ഗൂഗിള്‍.

ഡീപ് മൈല്‍ഡ് തത്വ ചിന്തകനായ ഹെന്റ്റി ഷെവ്ലിന്‍ എന്നയാളെയാണ് ഗൂഗിള്‍ ഡീപ് മൈന്‍ഡ് ഇതിനായി തിരഞ്ഞെടുത്തിരക്കുന്നത്.

ഷെവ്ലിന്‍ തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.

ഗൂഗിള്‍ ഡീപ് മൈന്‍ഡില്‍ മനുഷ്യനും നിര്‍മ്മിത ബുദ്ധിക്കും തമ്മിലുളള ബന്ധങ്ങള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ നിയമനമെന്നാണ് അദ്ദേഹം പറയുന്നത്.

കൃത്രിമ ജനറല്‍ ഇന്റലിജന്റ്സ് അഥവാ എജിഐ ഘട്ടത്തിനായാണ് ഗൂഗിള്‍ ഡീപ് മൈന്‍ഡിന്റെ ഈ നിയമനം.

മനുഷ്യരേപ്പോലെ എഐ ചിന്തിക്കുന്ന ഒരു ഘട്ടം വന്നാല്‍ അവിടെ മനുഷ്യന്റെ എല്ലാ ബൌദ്ധിക തലങ്ങളിലും എഐക്ക് ധാരണയുണ്ടാക്കിക്കൊടുക്കുക എന്നതു കൂടിയാണ് ഷെവ്ലിന്റെ നിയോഗം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.