ഇറാനെതിരെ വീണ്ടും യുദ്ധത്തിനു സജ്ജമെന്ന് യിസ്രായേല്‍

ഇറാനെതിരെ വീണ്ടും യുദ്ധത്തിനു സജ്ജമെന്ന് യിസ്രായേല്‍

Asia Breaking News West Asia

ഇറാനെതിരെ വീണ്ടും യുദ്ധത്തിനു സജ്ജമെന്ന് യിസ്രായേല്‍;

ലക്ഷ്യങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്, യു.എസിന്റെ പച്ചക്കൊടി കാത്തിരിക്കുന്നു.

യെരുശലേം: യിസ്രായേല്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് വ്യാഴാഴ്ച വൈകുന്നേരം കിരിയ സൈനിക ആസ്ഥാനത്ത് സുരക്ഷാ വിലയിരുത്തല്‍ നടത്തി.

ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാന്‍ സമീര്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അമിര്‍ ബറാം, മിലിറ്ററി ഇന്റലിജന്‍സ് മേധാവി ഷ്ലോമി ബൈന്‍ഡര്‍ ഉള്‍പ്പെടെ സൈനിക വിഭാഗത്തിന്റെ പ്രമുഖരെ അഭിസംബോധന ചെയ്തു സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇറാന്റെ കേന്ദ്ര ഊര്‍ജ്ജ വൈദ്യുതി സൌകര്യങ്ങള്‍ തകര്‍ക്കുക, ദേശീയ സാമ്പത്തിക അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കുക, ഇരുണ്ട യുഗത്തിലേക്ക് തിരികെ എത്തിക്കുന്നതിനു പുറമേ അമേരിക്കയില്‍നിന്നുള്ള പച്ചക്കൊടി കാത്തിരിക്കുകയാണെന്ന് കാറ്റ്സ് പറഞ്ഞു.

ഇറാനിലെ ഭീകര ഭരണകൂടം പ്രധാനമായും വിപ്ളവ ഗാര്‍ഡുകളിലൂടെയും ജനസംഖ്യയെ ആഭ്യന്തരമായി അടിച്ചമര്‍ത്തുന്നതിലും ആഗോള എണ്ണവില ഉയര്‍ത്തുന്നതിനുള്ള ഭീഷണികളിലൂടെ ഊര്‍ജ്ജ ബ്ളാക് മെയില്‍ ചെയ്യുന്നതിലും വിദഗ്ദ്ധരാണ്.

അവരുടെ നേതാക്കള്‍ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്നു. ആശയ വിനിമയങ്ങള്‍ നടത്താനും തീരുമാനങ്ങള്‍ എടുക്കാനും പെടാപാടു പെടുന്നു. ഇത്തവണ ആക്രമണം വ്യത്യസ്തവും മാരകവുമായിരിക്കും.

ഇറാനിയന്‍ ഭരണകൂടം ഇതുവരെ അനുഭവിച്ചതില്‍നിന്നും വലിയ പ്രഹരത്തിനിരയാകും. തങ്ങളുടെ ലക്ഷ്യങ്ങള്‍ അടയാളപ്പെടുത്തിക്കഴിഞ്ഞു. കാറ്റ്സ് ഉപസംഹരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.